മാസ്​ക്​ ധരിക്കാത്തതിന് രാജ്യത്ത് ഏറ്റവും കൂടുതൽ പിഴ ഒടുക്കിയ നഗരമായി മുംബൈ; 58കോടി രൂപ

ആകെ ലഭിച്ച പിഴത്തുക 58,42,99,600 രൂപ

Update: 2021-06-24 12:17 GMT
Advertising

രാജ്യത്ത് മാസ്​ക്​ ധരിക്കാത്തതിന്​ ഏറ്റവും കൂടുതൽ പിഴ ഒടുക്കിയ നഗരമായി മുംബൈ. കോവിഡിനെ തുടർന്നാണ് രാജ്യത്ത് പൊതുസ്​ഥലങ്ങളിൽ മാസ്​ക്​ നിർബന്ധമാക്കിയത്. കോവിഡ്​ മുൻ കരുതൽ നിർദേശങ്ങളായ മാസ്​ക്​ ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയവ ലംഘിക്കുന്നവർക്ക്​ പിഴയും നൽകിയിരുന്നു.

ജൂൺ 23 വരെയുള്ള കണക്കനുസരിച്ച് ബ്രിഹാൻ മുംബൈ കോർപറേഷൻ മാസ്​ക്​ ധരിക്കാത്തവരിൽ നിന്ന്​ ഈടാക്കിയത്​ 58കോടി രൂപയാണ്​. 58,42,99,600 രൂപയാണ്​ ആകെ ലഭിച്ച പിഴത്തുക. ഇതിൽ മുംബൈ പൊലീസും റെയിൽവേയും ഈടാക്കിയ പിഴത്തുകയും ഉൾപ്പെടും.

മാസ്​ക്​ ധരിക്കാത്തവർക്ക്​ 200 രൂപയാണ്​ ബ്രിഹാൻ മും​ബൈ കോർപറേഷൻ പിഴയിടുന്നത്​. രാജ്യത്ത്​ ഏറ്റവും അധികം കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​ത നഗരങ്ങളിലൊന്നായിരുന്നു മുംബൈ. തുടർന്ന്​ മാസ്​ക്​ ഉൾപ്പെടെ ഇവിടെ കർശനമാക്കുകയും ചെയ്​തിരുന്നു.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News