നിശാ പാര്‍ട്ടിയില്‍ വിഷപ്പാമ്പുകളും പാമ്പിന്‍ വിഷവും; യുട്യൂബര്‍ എല്‍‌വിഷ് യാദവിനെതിരെ കേസ്

നോയിഡ പൊലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്

Update: 2023-11-03 05:59 GMT
Editor : Jaisy Thomas | By : Web Desk

എല്‍വിഷ് യാദവ്

Advertising

നോയിഡ: നിശാപാര്‍ട്ടിയില്‍ വിഷപ്പാമ്പുകളെയും പാമ്പിന്‍ വിഷവും ഉപയോഗിച്ചതിന് ബിഗ്ബോസ് ഒടിടി ജേതാവും യുട്യൂബറുമായ എല്‍വിഷ് യാദവിനെതിരെ കേസ്. നോയിഡ പൊലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

നോയിഡ-എൻ‌സി‌ആർ ഫാം ഹൗസുകളിൽ പാമ്പുകളും വിഷവും ഉപയോഗിച്ച് വീഡിയോകൾ ചിത്രീകരിച്ചുവെന്ന് ആരോപിച്ച് പീപ്പിൾ ഫോർ അനിമൽ (പിഎഫ്‌എ) ഓർഗനൈസേഷനിലെ അനിമൽ വെൽഫെയർ ഓഫീസറായ ഗൗരവ് ഗുപ്ത നൽകിയ പരാതിയെത്തുടർന്നാണ് പൊലീസ് നടപടി. പാമ്പിന്‍റെ വിഷവും മയക്കുമരുന്നും ആസ്വദിക്കാന്‍ വിദേശ വനിതകളെ ക്ഷണിക്കുന്ന റേവ് പാർട്ടികൾ എല്‍വിഷ് നിയമവിരുദ്ധമായി സംഘടിപ്പിക്കുന്നുവെന്നും ഗൗരവ് ആരോപിച്ചു. മനേക ഗാന്ധിയുമായി ബന്ധപ്പെട്ട പിഎഫ്എയ്ക്ക് ഇതേ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുകയും ഉപഭോക്താവെന്ന വ്യാജേന എൽവിഷുമായി ബന്ധപ്പെടുകയായിരുന്നു. ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർക്കും പൊലീസിനും സൂചന ലഭിച്ചിരുന്നു. തുടർന്ന് അവർ സെക്‌റ്റർ -51 സെവ്‌റോൺ ബാങ്ക്വറ്റ് ഹാൾ റെയ്ഡ് ചെയ്യുകയായിരുന്നു. എല്‍വിഷിന്‍റെ സഹായികളായ ഡൽഹി സ്വദേശികളായ രാഹുൽ, ടിറ്റുനാഥ്, ജയകരൻ, നാരായൺ, രവിനാഥ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

20 മില്ലിലിറ്റർ പാമ്പിന്‍ വിഷം, അഞ്ച് മൂർഖൻ, ഒരു പെരുമ്പാമ്പ്, ഇരുതലമൂരി, ഒരു റാറ്റ് സ്നേക്ക് എന്നിവയും പൊലീസ് പിടിച്ചെടുത്തു.Noida Police bust rave party, 5 arrested, FIR names Bigg Boss OTT winner Elvish Yadavഅറസ്റ്റിലായ അഞ്ച് പ്രതികൾക്ക് പുറമെ എൽവിഷിനെതിരെയും 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 9, 39, 48 (എ), 49, 50, 51 വകുപ്പുകൾ പ്രകാരം കേസെടുത്തതായി എസ്എച്ച്ഒ സന്ദീപ് ചൗധരി പറഞ്ഞു.ബിഗ് ബോസ് വിജയികളുടെ പാർട്ടികളിൽ പാമ്പുകളെ വിതരണം ചെയ്യാറുണ്ടായിരുന്നുവെന്ന് പ്രതികൾ വെളിപ്പെടുത്തി.

യുട്യൂബിലൂടെ യുവാക്കള്‍ക്കിടയില്‍ തരംഗമായി മാറിയ എല്‍വിഷ് ബിഗ് ബോസിലൂടെയാണ് വലിയ ആരാധകവൃന്ദത്തെ സൃഷ്ടിച്ചത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടാണ് ബിഗ് ബോസ് ഒടിടി സീസണ്‍ 2വിലേക്ക് എല്‍വിഷെത്തിയത്. പിന്നീട് ഷോയിലെ ജേതാവായിട്ടായിരുന്നു മടക്കം. ബിഗ് ബോസില്‍ നിന്നും യുട്യൂബില്‍ നിന്നും വലിയ തുക വരുമാനമായി എല്‍വിഷിന് ലഭിച്ചിരുന്നു. നടിയും മോഡലുമായ ഉർവശി റൗട്ടേലയ്‌ക്കൊപ്പം 'ഹം തോ ദീവാനേ' എന്ന മ്യൂസിക് വീഡിയോയിൽ എൽവിഷ് യാദവ് പ്രത്യക്ഷപ്പെട്ടിരുന്നു.ഗുരുഗ്രാം സ്വദേശിയായ എല്‍വിഷിന് നിലവില്‍ രണ്ട് യുട്യൂബ് ചാനലുകളാണ് ഉള്ളത്. രണ്ട് ചാനലുകളിലുമായി 14.5, 4.75 ദശലക്ഷം സബ്സ്ക്രൈബേഴ്സുമുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News