നവരാത്രി; നോയിഡയിലെ ഇറച്ചിക്കടകള്‍ അടപ്പിച്ചു, ഉത്തരവൊന്നും നല്‍കിയിട്ടില്ലെന്ന് ജില്ലാഭരണകൂടം

എന്നാല്‍ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നാണ് ജില്ലാഭരണകൂടവും പൊലീസും പറയുന്നത്

Update: 2022-09-27 06:51 GMT
Editor : Jaisy Thomas | By : Web Desk
Advertising

നോയിഡ: നവരാത്രി ആഘോഷത്തോടനുബന്ധിച്ച് നോയിഡയിലെ മാംസ വില്‍പന ശാലകള്‍ അടപ്പിച്ചു. നോയിഡ പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വ്യാപാരികള്‍ കടകള്‍ അടച്ചിട്ടതെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച മുതല്‍ കടകള്‍ തുറന്നുപ്രവര്‍ത്തിച്ചിട്ടില്ല. എന്നാല്‍ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നാണ് ജില്ലാഭരണകൂടവും പൊലീസും പറയുന്നത്.

ക്ഷേത്രത്തിനു സമീപമുള്ള ഇറച്ചിക്കടകള്‍ പൊലീസ് അടപ്പിച്ചതായി ഒരു കടയുടമ പറഞ്ഞു. ഒന്‍പത് ദിവസത്തേക്ക് കടകള്‍ തുറക്കരുതെന്നാണ് പൊലീസിന്‍റെ നിര്‍ദേശം. എന്നാൽ, ഇറച്ചിക്കടകൾ അടച്ചുപൂട്ടാൻ ജില്ലാ മജിസ്‌ട്രേറ്റോ പോലീസോ ഔദ്യോഗികമായി ഉത്തരവിട്ടിട്ടില്ല. ഉത്തരവില്ലാതെയാണ് ലോക്കല്‍ പൊലീസെത്തി കടകള്‍ അടപ്പിച്ചതെന്ന് വ്യാപാരികള്‍ ആരോപിച്ചു.

ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് നവരാത്രി. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. ചിലർ നവരാത്രിവ്രതം അനുഷ്ഠിക്കുന്നു. നവരാത്രിയിലെ ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ പാർവ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് നാൾ സരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News