കാവലിന് കേന്ദ്രസേന; കനത്ത സുരക്ഷയിൽ ബംഗാളിൽ ഇന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പ്

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ഉണ്ടായ സംഘർഷങ്ങളിൽ ഇതുവരെ 15 പേരാണ് കൊല്ലപ്പെട്ടത്

Update: 2023-07-08 01:18 GMT
Panchayat election today in Bengal under heavy security
AddThis Website Tools
Advertising

കൊൽക്കത്ത: കനത്ത സുരക്ഷയിൽ ബംഗാളിൽ ഇന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പ്. 73,887 സീറ്റുകളിലേക്കായി രണ്ട് ലക്ഷത്തിലേറെ സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് പ്രധാനമത്സരം നടക്കുക. ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ഉണ്ടായ സംഘർഷങ്ങളിൽ ഇതുവരെ 15 പേരാണ് കൊല്ലപ്പെട്ടത്.

സംസ്ഥാന ചരിത്രത്തിൽ ആദ്യമായി തദ്ദേശ തെരഞ്ഞെടുപ്പിന് കേന്ദ്ര സേനയെ വിന്യസിക്കുന്നത്. അതേസമയം പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ ചൊല്ലി ഗവർണർ-സർക്കാർ പോരും രൂക്ഷമാണ്. ഗവർണർ ബിജെപി പ്രവർത്തകനെ പോലെ പെരുമാറുന്നുവെന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപണം.

Panchayat election today in Bengal under heavy security

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News