ചൈനീസ് പ്രകോപനം പ്രതിപക്ഷം ഇരുസഭകളിലും ഉന്നയിക്കും

പ്രതിരോധമന്ത്രി രാജ്നാഥ് ഇരു സഭകളിലും നടത്തിയ പ്രസ്താവന അവ്യക്തവും ദുർബലവുമാണെന്നും വിശദമായ ചർച്ച വേണമെന്നുമാണ് ആവശ്യം

Update: 2022-12-15 01:39 GMT
Editor : Jaisy Thomas | By : Web Desk
ചൈനീസ് പ്രകോപനം പ്രതിപക്ഷം ഇരുസഭകളിലും ഉന്നയിക്കും
AddThis Website Tools
Advertising

ഡല്‍ഹി: അരുണാചൽ അതിർത്തിയിലെ ചൈനയുടെ പ്രകോപനം പ്രതിപക്ഷം ഇരുസഭകളിലും ശക്തമായി ഉന്നയിക്കും. പ്രതിരോധമന്ത്രി രാജ്നാഥ് ഇരു സഭകളിലും നടത്തിയ പ്രസ്താവന അവ്യക്തവും ദുർബലവുമാണെന്നും വിശദമായ ചർച്ച വേണമെന്നുമാണ് ആവശ്യം. ഇക്കാര്യമാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ ഇരു സഭകളിലും നോട്ടീസ് നൽകും. വിലക്കയറ്റം അടക്കമുള്ള മറ്റ് വിഷയങ്ങളിലും എംപിമാർ അടിയന്തര പ്രമേയത്തിന് അനുമതി തേടും. രാജ്യസഭയിൽ മൾട്ടി സ്റ്റേറ്റ് കോ ഓപറേറ്റിവ് സൊസൈറ്റി ബില്ലിൻമേലുള്ള ചർച്ച ഇന്നും നടക്കും.

അതേസമയം ഫാദർ സ്റ്റാൻ സ്വാമിക്കെതിരെയുള്ള തെളിവുകൾ വ്യാജമെന്ന ഫോറൻസിക് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ സംഘടനകളും. രാജ്യസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി ലഭിച്ചില്ലെങ്കിലിം വിഷയം വീണ്ടും പാർലമെന്‍റില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. എൻ.ഐ.എ ലാപ്ടോപിൽ നിന്ന് കണ്ടെത്തിയ രേഖകൾ വ്യാജമെണേന്ന് റിപ്പോർട്ട്‌ പുറത്തുവന്ന് രണ്ട് ദിവസമായിട്ടും എൻ ഐ എ വൃത്തങ്ങൾ ഇതിനോട് പ്രതികരിച്ചിട്ടില്ല. സ്റ്റാൻ സ്വാമിക്ക് നീതി തേടി അദ്ദേഹത്തിന്‍റെ അഭിഭാഷകർ ഉടൻ കോടതിയെ സമീപിച്ചേക്കും. കണ്ടെത്തൽ ഞെട്ടിക്കുന്നതാണെന്നും കേന്ദ്ര മുഖംമൂടി അഴിഞ്ഞുവീണെന്നും സി.പി.എം പറഞ്ഞു. ഭരണകൂടത്തിന്‍റെ എതിരാളികളെ ഇനിയും ഇതുപോലെ ലക്ഷ്യംവെക്കുമെന്നും ഭീമാ കൊറേഗാവ് കേസിൽ വിചാരണ നേരിടുന്ന എല്ലാവരെയും വിട്ടയക്കണമെന്നും സി.പി.എം പി ബി ആവശ്യപ്പെട്ടു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News