പേടിഎം പേയ്മെന്റ്‌സ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ സുരീന്ദര്‍ ചൗള രാജിവച്ചു

വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് സുരീന്ദര്‍ ചൗള രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ട്

Update: 2024-04-09 13:08 GMT
Advertising

ഡല്‍ഹി: പേടിഎം പേയ്മെന്റ്‌സ് ബാങ്കിന്റെ (പി.പി.ബി.എല്‍) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുരീന്ദര്‍ ചൗള രാജിവച്ചതായി ഫിന്‍ടെക് കമ്പനിയായ പേടിഎം അറിയിച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് സുരീന്ദര്‍ ചൗള രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ട്. പേടിഎം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിരോധന നടപടി നേരിടുന്ന സാഹചര്യത്തിലാണ് ചൗളയുടെ രാജി.

'പി.പി.ബി.എല്‍ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ സുരീന്ദര്‍ ചൗള, വ്യക്തിപരമായ കാരണങ്ങളാലും മികച്ച കരിയര്‍ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയും 2024 ഏപ്രില്‍ 8 ന് രാജി സമര്‍പ്പിച്ചു. പി.പി.ബി.എല്‍ വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കും'. പേടിഎം അറിയിച്ചു.

ആര്‍.ബി.ഐയില്‍ നിന്ന് കമ്പനിക്ക് അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് 2023 ജനുവരിയിലാണ് പേയ്മെന്റ് ബാങ്കിന്റെ എം.ഡിയും സിഇഒയുമായി ചൗള അധികാരമേല്‍ക്കുന്നത്.

പി.പി.ബി.എല്ലില്‍ ചേരുന്നതിന് മുമ്പ്, ചൗള ഒരു സ്വകാര്യ ബാങ്കില്‍ ബ്രാഞ്ച് ബാങ്കിംഗ് മേധാവിയായി ജോലി ചെയ്യുകയായിരുന്നു. കൂടാതെ സൗജന്യ വരുമാനം, ചാനലുകളിലുടനീളം ക്രോസ്-സെല്ലിംഗ് എന്നിവ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News