'ക്ലാസിലെത്തി പഠിക്കാത്തവരെ എൻജിനീയറെന്ന് വിളിക്കാനാവില്ല'; പഞ്ചാബ്- ഹരിയാന ഹൈക്കോടതി

വിദൂരവിദ്യാഭ്യാസത്തിലൂടെ ബിരുദം നേടിയയാളെ എക്സിക്യൂട്ടീവ് എൻജിനീയറായി നിയമിച്ച നടപടിയെ ചോദ്യം ചെയ്താണ് കോടതിയുടെ പരാമര്‍ശം

Update: 2022-07-21 09:22 GMT
Advertising

ഛണ്ഡിഗഢ്: എൻജിനീയറിങ് ക്ലാസിൽ നേരിട്ട് പഠനം നടത്താത്തവരെ എൻജിനീയർ എന്നു വിളിക്കാനാവില്ലെന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി. വിദൂരവിദ്യാഭ്യാസത്തിലൂടെ സിവിൽ എൻജിനീയറിങ് ബിരുദം നേടിയയാളെ എക്സിക്യൂട്ടീവ് എൻജിനീയറായി നിയമിച്ച ഹരിയാന പൊലീസ് ഹൗസിങ് കോർപറേഷൻ നടപടിയെ ചോദ്യം ചെയ്താണ് കോടതിയുടെ പരാമര്‍ശം. 

എൻജിനീയറാകാൻ തിയറിക്കു പുറമേ പ്രായോഗിക പരിശീലനം അത്യാവശ്യമാണ്. പരിശീലനത്തിലൂടെയാണ് വിദ്യാർഥികൾ കാര്യങ്ങൾ മനസിലാക്കുന്നത്. അതിനാൽ എൻജിനീയറിങ് ക്ലാസിൽ നേരിട്ട് പഠനം നടത്താത്തവരെ എൻജിനീയർ എന്നു വിളിക്കാനാവില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. 

വിദൂര വിദ്യാഭ്യാസത്തിലൂടെ സിവിൽ എൻജിനീയറിങ് കഴിഞ്ഞവരെ എൻജിനീയർമാരായി പരിഗണിക്കുകയാണെങ്കില്‍ വിദൂരവിദ്യാഭ്യാസം വഴി എം.ബി.ബി.എസ് വിജയിച്ചവർ രോഗികളെ പരിശോധിക്കുന്ന സ്ഥിതിയും വൈകാതെ ഉണ്ടാകുമെന്ന് കോടതി ആശങ്ക പ്രകടിപ്പിച്ചു. ജസ്റ്റിസ് അനുപീന്ദർ സിങ് ​ഗ്രെവാൾ അടങ്ങിയ ബെഞ്ചിന്‍റേതാണ് നിരീക്ഷണം. വിനോദ് റാവല്‍ എന്നയാളെയാണ് ഹരിയാന പൊലീസ് ഹൗസിങ് കോർപറേഷൻ എക്സിക്യൂട്ടീവ് എൻജിനീയറായി നിയമിച്ചത്. യു.ജി.സി​, എ.ഐ.സി.ടി.ഇ അംഗീകാരമില്ലാത്ത ജെ.ആർ.എൻ രാജസ്ഥാൻ വിദ്യാപീത് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഇയാൾ എൻജിനീയറിങ് ബിരുദം നേടിയത്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News