മോദി ജനങ്ങളുടെ പ്രശനങ്ങൾ അവസാനിപ്പിക്കാനെത്തിയ രാമന്റെയും കൃഷ്ണന്റെയും അവതാരം: മധ്യപ്രദേശ് മന്ത്രി

Update: 2022-01-18 10:22 GMT
Advertising

ജനങ്ങളുടെ പ്രശനങ്ങൾ അവസാനിപ്പിക്കാനെത്തിയ രാമന്റെയും കൃഷ്ണന്റെയും അവതാരമാണെന്ന് മധ്യപ്രദേശ് കൃഷി മന്ത്രിയും ബി.ജെ.പി നേതാവുമായ കമൽ പട്ടേൽ. രാജ്യത്തെ അഴിമതിയിൽ നിന്നും മുക്തമാക്കി ക്ഷേമത്തിന്റെ വഴിയിൽ നയിച്ച് ലോകത്തിനു മാതൃകയാക്കാൻ നടത്തുന്ന ശ്രമങ്ങൾ മറ്റൊരു സാധാരണക്കാരനും ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

" എപ്പോഴൊക്കെ രാജ്യം പ്രതിസന്ധിയിൽ അകപ്പെടുന്നു അപ്പോഴെല്ലാം ദൈവം മനുഷ്യന്റെ രൂപത്തിലെത്തുമെന്ന് നമ്മുടെ മതവും സംസ്കാരവും പറയുന്നുണ്ട്." - പട്ടേൽ പറഞ്ഞു.

മനുഷ്യരൂപത്തിലെത്തിയ രാമനാണ് രാവണനെയും മറ്റു ദുഷ്ട ശക്തികളെയും തോൽപ്പിച്ച് രാമരാജ്യം സ്ഥാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കംസന്റെ ദ്രോഹങ്ങൾ വർധിച്ചപ്പോൾ കൃഷ്‌ണൻ അവതരിച്ച് ജനങ്ങൾക്ക് ആശ്വാസമായി. അതുപോലെ തന്നെ കോൺഗ്രസിന്റെ ദ്രോഹങ്ങൾ വർധിച്ചപ്പോൾ അതിന് അറുതിവരുത്താൻ അവതരിച്ചയാളാണ് മോദിയെന്ന് കമൽ പട്ടേൽ പറഞ്ഞു.

Summary : PM Modi is incarnation of God like Lord Ram and Lord Krishna born to end despair: MP minister

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News