ഡിജിറ്റൽ ഇന്ത്യയിൽ 5ജി വിപ്ലവം ഉടൻ; വൻ വാഗ്ദാനങ്ങളുമായി മോദി

ഇന്ത്യയുടെ ഡിജിറ്റൽ മേഖലയുൾപ്പടെ എല്ലാ മേഖലകളിലും പരിഷ്‌കാരങ്ങൾ കൊണ്ടുവരേണ്ട സമയമാണിതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി 5 ജി സേവനങ്ങൾ സാധ്യമാകുന്നതോടെ രാജ്യം പുതിയൊരു തലത്തിലേക്ക് കുതിക്കുമെന്നും വ്യക്തമാക്കി

Update: 2022-08-15 05:11 GMT
Editor : Jaisy Thomas | By : Web Desk
Advertising

ന്യൂഡൽഹി: ഇന്ത്യയിൽ 5ജി സേവനങ്ങളുടെ വരവ് ഉടൻ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലായിരുന്നു പ്രഖ്യാപനം. ഇന്ത്യയുടെ ഡിജിറ്റൽ മേഖലയുൾപ്പടെ എല്ലാ മേഖലകളിലും പരിഷ്‌കാരങ്ങൾ കൊണ്ടുവരേണ്ട സമയമാണിതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി 5 ജി സേവനങ്ങൾ സാധ്യമാകുന്നതോടെ രാജ്യം പുതിയൊരു തലത്തിലേക്ക് കുതിക്കുമെന്നും വ്യക്തമാക്കി.

'5G, അർദ്ധചാലകം (5G, semiconductor) , ഒപ്റ്റിക്കൽ ഫൈബർ കേബിൾ (OFCs) എന്നിവ ഗ്രാമങ്ങളിലും നിർമിക്കാനാണ് തീരുമാനം. ഇതോടെ രാജ്യത്തിന്‍റെ താഴെത്തട്ടിൽ വരെ ഡിജിറ്റൽ വിപ്ലവം സാധ്യമാകും. ഇതിലൂടെ പ്രധാനമായും വിദ്യാഭ്യാസം, ആരോഗ്യം, ജനജീവിതം എന്നീ മൂന്ന് കാര്യങ്ങളിൽ വലിയ പുരോഗതിയാകും ഉണ്ടാവുക. ഇന്ത്യയുടെ വ്യവസായിക വളർച്ചക്കും 5ജി പ്രയോജനം ചെയ്യും'; പ്രധാനമന്ത്രി പറഞ്ഞു.

വ്യവസായിക മേഖലയിൽ വൻകിട കമ്പനികൾ മാത്രമല്ല സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ), വഴിയോര കച്ചവടക്കാർ, സംഘടിത മേഖലകളിൽ പ്രവർത്തിക്കുന്നവർ എന്നിവരും ശക്തിപ്പെടേണ്ടതുണ്ട്. 5ജി സേവനങ്ങളിലൂടെ ഈ മേഖലയിലുള്ളവരും താഴെത്തട്ടിൽ നിന്ന് ഉയർന്നുവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് 5ജി സേവനങ്ങൾ എന്നെത്തും എന്നത് സംബന്ധിച്ച് ഏറെ നാളായി ചൂടേറിയ ചർച്ചകൾ നടക്കുകയാണ്. ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News