ഹൈദരാബാദില്‍ ഗവേഷണഫാം നടന്നുകണ്ട് കടല പറിച്ചുകഴിച്ച് മോദി
വിവിധ പരിപാടികൾക്കായി ഹൈദരാബാദ് വിമാനത്താവളത്തിൽ ഇറങ്ങിയ മോദിയെ സ്വീകരിക്കാൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു എത്താത്തത് ഏറെ വിവാദമായിരുന്നു
ഹൈദരാബാദിലെ സന്ദർശനത്തിനിടെ കടലഫാം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര ധാന്യവിള ഗവേഷണ കേന്ദ്രത്തിലായിരുന്നു(ഇന്റർനാഷനൽ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സെമി ഏരിഡ് ട്രോപിക്‌സ്-ഇക്രിസാറ്റ്) ഇന്നലെ മോദിയുടെ സന്ദർശനം. കാംപസിലെ കടലഫാമിലൂടെ നടന്ന് ചെടിയിൽനിന്ന് കടല പറിച്ച് രുചിക്കുകയും ചെയ്തു മോദി.
ഇക്രിസാറ്റിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മോദി. ചടങ്ങിനുശേഷമാണ് കാംപസിലെ ഫാമിലെത്തിയത്. ഫാമിലൂടെ നടന്ന് കടലക്കൃഷി നോക്കിക്കാണുകയും കടല പറിച്ചെടുത്ത് കഴിക്കുകയും ചെയ്തു.
#WATCH | Prime Minister Narendra Modi stops by to have 'Chana' at the ICRISAT farm in Hyderabad pic.twitter.com/zQ3ABsHzrr
— ANI (@ANI) February 5, 2022
ഇതിന്റെ ചിത്രങ്ങൾ മോദി ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ഇക്രിസാറ്റ് കാംപസിൽ കൃഷിയെ ആധുനികവൽക്കരിക്കാനും നൂതിന ആശയങ്ങൾ നടപ്പാക്കാനുമുള്ള പരിശ്രമങ്ങളെല്ലാം പരിശോധിച്ചെന്ന് മോദി ട്വീറ്റ് ചെയ്തു.
At the ICRISAT campus, inspected some of the efforts to modernise agriculture and strengthen innovation in this sphere. pic.twitter.com/6Ur7REqJ4F
— Narendra Modi (@narendramodi) February 5, 2022
ഇക്രിസാറ്റ് കാലാവസ്ഥാമാറ്റ ഗവേഷണകേന്ദ്രത്തിൽ നടന്ന പ്ലാന്റ് പ്രൊട്ടക്ഷൻ ആൻഡ് റാപിഡ് ജനറേഷൻ അഡ്വാൻസ്‌മെന്റ് ഫെസിലിറ്റി ഉദ്ഘാടനം ചെയ്തു. സുവർണജൂബിലുടെ ഭാഗമായി പ്രത്യേക സ്റ്റാംപ് പുറത്തിറക്കുകയും ചെയ്തു.
ഹൈദരാബാദിൽ നിർമിച്ച 11-ാം നൂറ്റാണ്ടിലെ ഭക്തസന്ന്യാസിയും വൈഷ്ണവ ഗുരുവുമായ ശ്രീ രാമാനുചാചാര്യയുടെ 216 അടി ഉയരമുള്ള സമത്വ പ്രതിമയും ഇന്നലെ മോദി ഉദ്ഘാടനം ചെയ്തിരുന്നു. പരിപാടികൾക്കായി ഹൈദരാബാദ് വിമാനത്താവളത്തിൽ ഇറങ്ങിയ മോദിയെ സ്വീകരിക്കാൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു എത്താത്തത് ഏറെ വിവാദമായിരുന്നു. പ്രധാനമന്ത്രി പങ്കെടുത്ത മറ്റ് പരിപാടികളിലും കെ.സിആർ എത്തിയിരുന്നില്ല. പനിബാധിച്ച് കിടപ്പിലായതിനാലാണ് ചടങ്ങിന് എത്താതിരുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
Summary: During his visit to International Crops Research Institute for Semi-Arid Tropics (ICRISAT) in Hyderabad, Prime Minister Narendra Modi walked through the campus on Saturday and tasted some chana directly from the farm