ആമസോൺ വഴി കഞ്ചാവ് വിൽപന; 1000 കിലോ വിറ്റതായി പൊലീസ്
ഇത്തരത്തിൽ ആയിരം കിലോയോളം കഞ്ചാവ് വിറ്റഴിച്ചതായി പൊലീസ് പറഞ്ഞു. ഇതിന് 148,000 ഡോളർ വില വരും. ഇതെങ്ങെനെയാണ് നടക്കുന്നതെന്ന് വിശദീകരിക്കാൻ സമൺസ് അയച്ച ആമസോൺ എക്‌സിക്യൂട്ടീവുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Update: 2021-11-15 15:30 GMT
ഓൺലൈൻ ഭീമൻമാരായ ആമസോൺ വഴി കഞ്ചാവ് കടത്തിയ സംഭവത്തിൽ കമ്പനിയുടെ എക്‌സിക്യൂട്ടീവുമാരെ മധ്യപ്രദേശ് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. 20 കിലോ കഞ്ചാവുമായി രണ്ടുപേരെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചോദ്യം ചെയ്തതിൽ നിന്നാണ് ആമസോൺ ഇന്ത്യ വെബ്‌സൈറ്റ് വഴിയാണ് അന്തർസംസ്ഥാന വിൽപന നടത്തുന്നതെന്ന് തിരിച്ചറിഞ്ഞത്.
ഇത്തരത്തിൽ ആയിരം കിലോയോളം കഞ്ചാവ് വിറ്റഴിച്ചതായി പൊലീസ് പറഞ്ഞു. ഇതിന് 148,000 ഡോളർ വില വരും. ഇതെങ്ങനെയാണ് നടക്കുന്നതെന്ന് വിശദീകരിക്കാൻ സമൺസ് അയച്ച ആമസോൺ എക്‌സിക്യൂട്ടീവുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത് സംബന്ധിച്ച് കമ്പനി അന്വേഷണം ആരംഭിച്ചതായി ആമസോൺ വക്താവ് പറഞ്ഞു. ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഒരു ഉൽപന്നവും ലിസ്റ്റ് ചെയ്യാനോ വിൽക്കാനോ അനുവദിക്കില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.