കോടതിക്കെതിരെ സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടു; രണ്ടുപേരെ പിടികൂടാൻ യു.എസ് സഹായം തേടി സി.ബി.ഐ

കേസിൽ മറ്റു ചിലർക്കെതിരെയും സി.ബി.ഐ കുറ്റപത്രം തയാറാക്കിയിട്ടുണ്ട്

Update: 2021-11-11 15:16 GMT
Advertising

കോടതിക്കും ജഡ്ജിമാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട രണ്ടുപേരെ പിടികൂടാൻ യു.എസ് സഹായം തേടി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ). യു.എസ്സിൽ താമസിക്കുന്ന പഞ്ച് പ്രഭാകർ എന്ന സി. പ്രഭാകർ റെഡ്ഡി, മണി അന്നാപുറെഡ്ഡി എന്നിവരെ പിടികൂടാനാണ് സി.ബി.ഐ യു.എസ് സഹായം തേടിയത്. ഇരുവരെയും പിടികൂടണമെന്ന് ആവശ്യപ്പെട്ട് കോടതികൾ വാറൻറ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനായി വാഷിംഗ്ഡൺ ആസ്ഥാനമായുള്ള ഇൻറർപോളിന്റെ സഹായമാണ് സി.ബി.ഐ തേടിയിരിക്കുന്നത്.

കേസിൽ മറ്റു ചിലർക്കെതിരെയും സി.ബി.ഐ കുറ്റപത്രം തയാറാക്കിയിട്ടുണ്ട്. ആന്ധ്രയിലും തെലങ്കാനയിലുമായുള്ള പ്രതികളെ പിടികൂടിയിട്ടുമുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News