നരേന്ദ്ര മോദിക്കെതിരെ പ്രിയങ്കാ ഗാന്ധി മത്സരിച്ചാൽ ജയം ഉറപ്പ്: പ്രിയങ്കാ ചതുർവേദി

രാജ്യത്തെ പൊതുവികാരം കണക്കിലെടുത്താൽ പ്രധാനമന്ത്രിയെന്ന നിലയിൽ മോദിയുടെ അവസാന പ്രസംഗമാണ് സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടന്നതെന്നും പ്രിയങ്കാ ചതുർവേദി പറഞ്ഞു.

Update: 2023-08-19 14:53 GMT
Advertising

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽ നരേന്ദ്ര മോദിക്കെതിരെ മത്സരിച്ചാൽ പ്രിയങ്കാ ഗാന്ധിയുടെ വിജയം സുനിശ്ചിതമാണെന്ന് ശിവസേന (ഉദ്ധവ് വിഭാഗം) എം.പി പ്രിയങ്കാ ചതുർവേദി. ആരാണ് വാരാണസി മണ്ഡലത്തിൽ യോജിച്ച സ്ഥാനാർഥിയെന്ന് പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇൻഡ്യ മുന്നണി ചർച്ച ചെയ്യുകയാണെന്നും അവർ പറഞ്ഞു.

''ഇൻഡ്യ മുന്നണി മുന്നിൽ തന്നെയുണ്ട്. ആരാണ് ഈ സീറ്റിൽ യോജിച്ച സ്ഥാനാർഥിയെന്ന് ചർച്ച നടക്കുകയാണ്. പ്രിയങ്കാ ഗാന്ധിയാണ് മത്സരിക്കുന്നതെങ്കിൽ ഉറപ്പായും വിജയിക്കും''-പ്രിയങ്കാ ചതുർവേദി പറഞ്ഞു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണി വിജയിക്കും. അടുത്ത വർഷം ഇൻഡ്യ മുന്നണിയിൽ നിന്നുള്ള വ്യക്തിയായിരിക്കും പ്രധാനമന്ത്രി. ചെങ്കോട്ടയിൽ ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിന്റെ അവസാനത്തെ പ്രസംഗമാണ് സ്വാതന്ത്ര്യദിനത്തിൽ നടന്നത്. അടുത്ത വർഷം ഇൻഡ്യ മുന്നണിയുടെ പ്രധാനമന്ത്രി രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകും-പ്രിയങ്കാ ചതുർവേദി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News