നോ പാര്‍ക്കിങ് ഏരിയയില്‍ ബൈക്ക് പാര്‍ക്ക് ചെയ്തു; ഉടമയെ അടക്കം പൊക്കിയെടുത്ത് പൊലീസ്
. പൂനെ നാനാപത് മേഖലയില്‍ വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. ടോവിങ് വാന്‍ ഉപയോഗിച്ച് ബൈക്കും അതിലിരിക്കുന്ന ഉടമയേയും ഉയര്‍ത്തിമാറ്റുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
നോ പാര്‍ക്കിങ് ഏരിയയില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത വ്യക്തിയേയും ബൈക്കിനൊപ്പം ടോവിങ് വാനില്‍ പൊക്കിയെടുത്ത് പൊലീസ്. പൂനെ നാനാപത് മേഖലയില്‍ വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. ടോവിങ് വാന്‍ ഉപയോഗിച്ച് ബൈക്കും അതിലിരിക്കുന്ന ഉടമയേയും ഉയര്‍ത്തിമാറ്റുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പൊലീസ് പറയുന്നത്
തെറ്റായി പാർക് ചെയ്തിരിക്കുന്ന വാഹനങ്ങൾ സന്ത് കബീർ ചൗക്കിലെ ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നതായി അറിഞ്ഞാണ് പൊലീസ് പ്രദേശത്ത് എത്തിയത്. സമയം അവിടെ പാർക് ചെയ്ത രീതിയിൽ ബൈക്കും സമീപം ഉടമയും ഉണ്ടായിരുന്നു. പൊലീസ് ബൈക്ക് നീക്കം ചെയ്യാൻ ശ്രമിച്ചതോടെ ഉടമ തടയുകയായിരുന്നു. താൻ ബൈക്ക് അവിടെ പാർക് ചെയ്തിട്ടില്ലെന്നും ഏതാനും മിനിറ്റുകൾ നിർത്തുകമാത്രമേ ചെയ്തുള്ളൂ എന്നും ഉടമ പറഞ്ഞു. എന്നാൽ ഇത് പോലീസ് ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ല. തർക്കം രൂക്ഷമായതോടെ ഉടമയെ ഉൾപ്പടെ നീക്കം ചെയ്യാൻ പൊലീസ് നിർദേശം കൊടുത്തു. സമീപത്ത് തടിച്ചുകൂടിയ ആളുകളാണ് സംഭവത്തിന്റെ വീഡിയോ പകർത്തിയത്.
പൊലീസ് നടപടിക്കെതിരെ വിമര്‍ശനവുമായി നിരവധിപേര്‍ രംഗത്തെത്തി. നോ പാര്‍ക്കിങ് ഏരിയയില്‍ വാഹനം നിര്‍ത്താന്‍ കഴിയില്ല എന്നര്‍ത്ഥമില്ല. വാഹനം പാര്‍ക്ക് ചെയ്ത് ഡ്രൈവര്‍ പുറത്തുപോവരുതെന്ന് മാത്രമേയുള്ളൂ. നേരത്തെയും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മുംബൈയില്‍ നോ പാര്‍ക്കിങ് ഏരിയയില്‍ കാര്‍ നിര്‍ത്തി കുഞ്ഞിന് മുലയൂട്ടിയ യുവതിയെ വാഹനത്തിനൊപ്പം പൊക്കിയെടുത്ത് നീക്കം ചെയ്തത് വിവാദമായിരുന്നു.