പ്രധാനമന്ത്രിയുടെ സുരക്ഷ വീഴ്ച അന്വേഷിക്കാൻ ഉന്നതതല സംഘം; മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം

സുരക്ഷാ വീഴ്ചയിൽ പ്രത്യേക അന്വേഷണമാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി

Update: 2022-01-06 07:02 GMT
Editor : Lissy P | By : Web Desk
Advertising

പ്രധാനമന്ത്രി മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷ വീഴ്ച അന്വേഷിക്കാൻ ഉന്നതല സമിതി രൂപീകരിച്ചു. അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും പഞ്ചാബ് സർക്കാർ നിർദേശം നൽകി. റിട്ട. ജഡ്ജി മെഹ്താബ് സിങ് ഗിൽ, ആഭ്യന്തര സെക്രട്ടറി, ജസ്റ്റിസ് അനുരാഗ് വർമ എന്നിവരാണ് അന്വേഷണസമിതിയിലുള്ളത്. സുരക്ഷാ വീഴ്ച യിൽ പ്രത്യേക അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിങ് ഹരജി നൽകി. കേസ് നാളെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

ബുധനാഴ്ചയാണ് ഒന്നിലധികം വികസന പദ്ധതികളുടെ തറക്കല്ലിടാൻ പ്രധാനമന്ത്രി പഞ്ചാബിലെത്തിയത്. പ്രതിഷേധക്കാർ റോഡ് തടഞ്ഞതോടെ 20 മിനിറ്റോളം മോദിയുടെ വാഹനവ്യൂഹം മേൽപാലത്തിൽ കുടുങ്ങുകയായിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വലിയ വീഴ്ചയാണ് സംഭവിച്ചതെന്ന് ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.  പ്രധാനമന്ത്രിയുടെ സമയക്രമവും യാത്രാ പദ്ധതിയും പഞ്ചാബ് സർക്കാരിനെ മുൻകൂട്ടി അറിയിച്ചിരുന്നു. ഇതനുസരിച്ച് അവർ ആവശ്യമായ സുരക്ഷയും ക്രമീകരണങ്ങളും നടത്തിയില്ലെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറിക്കിയ പ്രസ്താവനയിൽ പറയുന്നു. മോദിയുടെ സന്ദർശന വേളയിൽ പ്രതിഷേധക്കാർ റോഡ് ഉപരോധിക്കുന്നതിനെ കുറിച്ച് ഇന്റലിജൻസിന് നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിലും പഞ്ചാബ് പൊലീസ് സുരക്ഷയിൽ വീഴ്ച വരുത്തിയെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.  

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News