വിദ്വേഷ പ്രചാരണത്തിന് ഇരയായപ്പോൾ ഷമിക്കൊപ്പം നിന്നത് രാഹുൽ ഗാന്ധി മാത്രം: ബി.വി ശ്രീനിവാസ്

2021 ടി20 വേൾഡ് കപ്പിൽ ഇന്ത്യ പാകിസ്താനോട് പരാജയപ്പെട്ടപ്പോഴായിരുന്നു ഷമിക്കെതിരെ വിദ്വേഷ പ്രചാരണം നടന്നത്.

Update: 2023-11-16 09:29 GMT
Advertising

ന്യൂഡൽഹി: 2021ൽ ഇന്ത്യ പാകിസ്താനോട് തോറ്റതിന് പിന്നാലെ മുഹമ്മദ് ഷമിക്കെതിരെ വിദ്വേഷ പ്രചാരണം നടന്നപ്പോൾ അദ്ദേഹത്തെ പിന്തുണച്ചത് രാഹുൽ ഗാന്ധി മാത്രമായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസ്. അന്ന് ഷമിയെ പിന്തുണച്ചുകൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ ട്വീറ്റ് സഹിതമാണ് ശ്രീനിവാസിന്റെ പോസ്റ്റ്.

'മുഹമ്മദ് ഷമി, ഞങ്ങൾ എല്ലാവരും നിന്നോടൊപ്പമുണ്ട്. ആരും സ്‌നേഹം നൽകാത്തതിനാൽ വിദ്വേഷം കൊണ്ട് നിറഞ്ഞവരാണ് ഇക്കൂട്ടർ. അവരോട് ക്ഷമിക്കുക'-എന്നായിരുന്നു 2021 ഒക്ടോബർ 25ന് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചത്.

2021 ടി20 വേൾഡ് കപ്പിൽ ഇന്ത്യ പാകിസ്താനോട് പരാജയപ്പെട്ടപ്പോഴായിരുന്നു ഷമിക്കെതിരെ വിദ്വേഷ പ്രചാരണം നടന്നത്. കഴിഞ്ഞ ദിവസം ന്യൂസിലൻഡിനെതിരെ ഏഴ് വിക്കറ്റ് നേടിയ ഷമിയുടെ മികച്ച പ്രകടനമാണ് ഇന്ത്യയെ ഫൈനലിലെത്തിച്ചത്. അതിനിടെ ഷമി വില്യംസണിന്റെ ക്യാച്ച് വിട്ടപ്പോഴും അദ്ദേഹത്തിനെതിരെ സംഘ്പരിവാർ പേജുകളിൽ വിദ്വേഷ പ്രചാരണം നടന്നിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News