അഞ്ചടി നീളം; അപൂർവയിനം വെള്ള മൂർഖനെ കണ്ടെത്തി

കുറിച്ചിയിലെ ശക്തി നഗറിലാണ് പാമ്പിനെ കണ്ടെത്തിയത്

Update: 2023-05-05 08:18 GMT
Editor : Lissy P | By : Web Desk
Advertising

കോയമ്പത്തൂർ: വളരെ അപൂർവമായി കാണാറുള്ള വെള്ള നിറത്തിലെ മൂർഖൻ പാമ്പിനെ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ പിടികൂടി. അഞ്ചടിയോളം നീളമുള്ള വെളുത്ത മൂർഖനെ വൈൽഡ് ലൈഫ് ആൻഡ് നേച്ചർ കൺസർവേഷൻ ട്രസ്റ്റ് വളണ്ടിയറായ മോഹനനാണ് രക്ഷിച്ചത്.

കുറിച്ചിയിലെ ശക്തി നഗറിലാണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെ പിന്നീട് ആനെക്കട്ടി വനമേഖലയിലെ മംഗരൈ കാട്ടിലേക്ക് തുറന്നു വിട്ടു.

വെള്ള മൂർഖനെ വളരെ അപൂർവമായാണ് കണ്ടെത്താറ്. ല്യൂസിസ്റ്റിക് കോബ്രകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. ജനിതകമാറ്റം കാരണവും മെലാനിൻ, മറ്റു പിഗ്മെന്റുകളുടെ അഭാവം മൂലവും സാധാരണ നിറം നഷ്ടപ്പെടുകയാണെന്ന് വന്യജീവി വിദഗ്ധർ പറയുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News