റിപ്പോ നിരക്കുകളില്‍ മാറ്റമില്ല; റിസർവ് ബാങ്ക് പുതിയ ധനനയം പ്രഖ്യാപിച്ചു

റിപ്പോ നിരക്ക് 4 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായും തുടരും

Update: 2021-08-06 05:32 GMT
Editor : Jaisy Thomas | By : Web Desk
Advertising

റിസർവ് ബാങ്ക് പുതിയ ധനനയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ല. റിപ്പോ നിരക്ക് 4 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായും തുടരും. നടപ്പുസാമ്പത്തിക വർഷത്തിന്‍റെ അവസാനം ജിഡിപി 9.5 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷയെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

തുടർച്ചയായ ഏഴാമത്തെ യോഗത്തിലാണ് നിരക്കുകളിൽ മാറ്റംവരാതെ യോഗം പിരിയുന്നത്. രാജ്യത്തിന്‍റെ വളർച്ചയും അതുപോലതെന്ന വിലക്കയറ്റ ഭീഷണിയും ആശങ്ക ഉയർത്തുന്നതിനിടെയായിരുന്നു ഇത്തവണത്തെ ആർ.ബി.ഐയുടെ യോഗം. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News