'ബി.ജെ.പിക്ക് എട്ട് വോട്ട്'; വോട്ടിങ്ങിൽ കൃത്രിമം കണ്ടെത്തിയ ഇട്ടാവയിൽ റീ പോളിങ് പ്രഖ്യാപിച്ചു

വ്യത്യസ്ത പോളിങ് ബൂത്തുകളിൽ വോട്ട് ചെയ്യുന്നതിന്റെ സെൽഫി ദൃശ്യങ്ങൾ യുവാവ് തന്നെയാണ് പുറത്തുവിട്ടത്.

Update: 2024-05-20 01:22 GMT
Advertising

ലഖ്‌നോ: ഉത്തർപ്രദേശിലെ ഇട്ടാവയിൽ വോട്ടിങ്ങിൽ കൃത്രിമം കണ്ടെത്തിയതിനെ തുടർന്ന് റീ പോളിങ് പ്രഖ്യാപിച്ചു. ബി.ജെ.പി സ്ഥാനാർഥിക്ക് ഗ്രാമ മുഖ്യന്റെ മകൻ പലവട്ടം വോട്ട് ചെയ്യുന്ന വിഡിയോ പുറത്ത് വന്നതിനെ തുടർന്നാണ് നടപടി. വീഴ്ച വരുത്തിയ പോളിങ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. പല തവണ വോട്ട് ചെയ്യുന്ന വീഡിയോ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എക്സിൽ പോസ്റ്റ് ചെയ്തിരുന്നു.

വ്യത്യസ്ത പോളിങ് ബൂത്തുകളിൽ വോട്ട് ചെയ്യുന്നതിന്റെ സെൽഫി ദൃശ്യങ്ങൾ യുവാവ് തന്നെയാണ് പുറത്തുവിട്ടത്. ഫാറൂഖാബാദ് ലോക്‌സഭാ മണ്ഡലത്തിൽ വോട്ടറായ യുവാവിന്റെ 2.20 മിനിറ്റ് ദൈർഘ്യമുള്ള സെൽഫി വിഡിയോ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. യു.പിയിലെ വോട്ടിങ് നടപടിക്രമങ്ങൾ സുതാര്യമല്ലെന്ന് കോൺഗ്രസും എസ്.പിയും നേരത്തെ തന്നെ ആരോപണമുയർത്തിയിരുന്നു. ഇത് ശരിവെക്കുന്നതാണ് പുതിയ സംഭവം.

ബി.ജെ.പി സ്ഥാനാർഥി മുകേഷ് രജ്പുത്തിനാണ് എട്ടിടത്തും യുവാവ് വോട്ട് ചെയ്തത്. ഓരോ പോളിങ് ബൂത്തിലും വോട്ടിങ് മെഷീനിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പേരിന് നേരെ ബട്ടൺ അമർത്തുന്നതിന്റെ ദൃശ്യങ്ങൾ വിഡിയോയിൽ കാണാം. ചിലയിടങ്ങളിൽ വസ്ത്രം മാറിയാണ് വോട്ട് രേഖപ്പെടുത്തിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News