രാഹുല്‍ ഗാന്ധി ലഖിംപൂരിലേക്ക്; ലഖ്‌നൗ വിമാനത്താവളത്തില്‍ തര്‍ക്കം

സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള വാഗ്വാദത്തിന് ശേഷമാണ് രാഹുലിനെ പുറത്തിറങ്ങാന്‍ അനുവദിച്ചത്. വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്കിറങ്ങാതെ രാഹുല്‍ ഗാന്ധി വിമാനത്താവളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു

Update: 2021-10-06 11:36 GMT
Advertising

രാഹുല്‍ ഗാന്ധിയും സംഘവും കര്‍ഷകര്‍ കൊല്ലപ്പെട്ട ലഖിംപൂരിലേക്ക് തിരിച്ചു. ഡല്‍ഹിയില്‍ നിന്ന് വ്യോമമാര്‍ഗം ലഖ്‌നൗ വിമാനത്താവളത്തിലെത്തിയ രാഹുല്‍ റോഡ് മാര്‍ഗമാണ് ലഖിംപൂരിലേക്ക് തിരിച്ചത്. യാത്രക്ക് സ്വന്തം വാഹനം ഉപയോഗിക്കുന്നത് സംബന്ധിച്ച് രാഹുലും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. വിമാനത്താവളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതിന് ശേഷമാണ് രാഹുലിനെ യാത്ര തുടരാന്‍ അനുവദിച്ചത്.

ഇന്ന് ഉച്ചയോടെയാണ് രാഹുല്‍ ഗാന്ധി ലഖ്‌നൗ വിമാനത്താവളത്തിലെത്തിയത്. രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ യു.പി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അഞ്ചുപേരടങ്ങുന്ന സംഘത്തിനാണ് ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. 59 മണിക്കൂര്‍ നേരത്തെ തടങ്കലിന് ശേഷം പ്രിയങ്ക ഗാന്ധിയെ ഉച്ചയോടെ വിട്ടയച്ചിരുന്നു.

അതിനിടെ കര്‍ഷകരുടെ കൊലപാതകത്തില്‍ ആരോപണവിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്ര അമിത് ഷായുമായി ചര്‍ച്ച നടത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ സര്‍ക്കാറിന്റെ പ്രതിച്ഛായ കാക്കാന്‍ അജയ് മിശ്രയെ രാജിവെപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News