ഡല്‍ഹിയില്‍ നാളെ മുതല്‍ സ്കൂളുകള്‍ ഭാഗികമായി തുറക്കും
ആദ്യ ഘട്ടത്തില്‍ പത്ത്, 12 ക്ലാസിലെ കുട്ടികള്‍ക്കായാണ് സ്കൂള്‍ തുറക്കുന്നതെന്ന് ഡല്‍ഹി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു
ഡല്‍ഹിയില്‍ കോവിഡ് സാഹചര്യത്തില്‍ അടച്ചിട്ട സ്കൂളുകള്‍ നാളെ മുതല്‍ ഭാഗികമായി തുറക്കും. നിലവില്‍ പത്ത്, 12 ക്ലാസ് വിദ്യാര്‍ഥികള്‍ക്കായാണ് സ്കൂള്‍ തുറക്കുന്നതെന്ന് ഡൽഹി ദുരന്തനിവാരണ അതോറിറ്റി (ഡി.ഡി.എം.എ) അറിയിച്ചു.
പത്ത്, 12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന് ആവശ്യങ്ങള്‍ക്കും പരീക്ഷയുമായി ബന്ധപ്പെട്ട പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കും നാളെ മുതല്‍ സ്കൂളുകള്‍ സന്ദര്‍ശിക്കാമെന്നാണ് ഡി.ഡി.എം.എ പുറത്തുവിട്ട വിജ്ഞാപനത്തില്‍ പറയുന്നത്. കോവിഡ് വ്യാപനം നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ സ്കൂളുകള്‍ തുറക്കുന്നതു സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടിയിരുന്നു. സ്കൂൾ തുറക്കുന്നതിനുള്ള കർമപദ്ധതി ആവിഷ്കരിക്കാൻ സർക്കാറിനോട് ലെഫ്റ്റനൻറ് ഗവർണർ നിർദേശിക്കുകയും ചെയ്തിരുന്നു.
Schools to partially open for class X and XII students in Delhi from August 9; Students can visit their schools for admission related work including counseling/guidance and practical activities related to board exams: Delhi Disaster Management Authority
— ANI (@ANI) August 8, 2021
കൂടുതല്‍ സംസ്ഥാനങ്ങള്‍ സ്കൂളുകള്‍ തുറക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഉയര്‍ന്ന ക്ലാസുകളാണ് ആദ്യഘട്ടത്തില്‍ തുറക്കുന്നത്. മഹാരാഷ്ട്രയിൽ ഗ്രാമപ്രദേശങ്ങളിലെ സ്കൂളുകളിൽ അഞ്ചാം ക്ലാസ്മുതലും നഗരങ്ങളിൽ എട്ടാം ക്ലാസ് മുതലും ആഗസ്റ്റ് 17 മുതൽ ആരംഭിക്കും. പഞ്ചാബിൽ പത്തു മുതൽ 12 വരെയുള്ള ക്ലാസുകൾ ജൂലൈ 26ന് ആരംഭിച്ചു. മറ്റു ക്ലാസുകൾ ആഗസ്റ്റ് രണ്ടു മുതൽ തുറന്നു. രക്ഷിതാക്കളുടെ അനുമതിയുള്ളവർക്കാണ് സ്കൂളിൽ പ്രവേശിക്കാനാവുക. ഇതോടൊപ്പം ഓൺലൈൻ ക്ലാസും പുരോഗമിക്കുന്നുണ്ട്. ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, ഒഡിഷ, ഉത്തര്‍പ്രദേശ്, തമിഴ്നാട്, ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും സ്കൂള്‍ തുറക്കാനുള്ള തീരുമാനത്തിലാണ്.