കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: ഖാർഗയെ പോലുള്ളവർക്ക് മാറ്റം കൊണ്ടുവരാനാകില്ലെന്ന് ശശി തരൂർ

പ്രവർത്തകരുടെ പ്രതീക്ഷയ്ക്കനുസരിച്ച് മാറ്റം കൊണ്ടുവരുമെന്നും തങ്ങൾ ആരുടെയും ശത്രുക്കളല്ലെന്നും തരൂർ

Update: 2022-10-02 12:27 GMT
Advertising

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഖാർഗയെ പോലുള്ളവർക്ക് മാറ്റം കൊണ്ടുവരാനാകില്ലെന്ന് ശശി തരൂർ എംപി. പാർട്ടിയുടെ ഭാവിക്കായുള്ള വോട്ടെടുപ്പാണിതെന്നും പ്രവർത്തകരുടെ പ്രതീക്ഷയ്ക്കനുസരിച്ച് മാറ്റം കൊണ്ടുവരുമെന്നും തങ്ങൾ ആരുടെയും ശത്രുക്കളല്ലെന്നും തരൂർ പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥി മല്ലികാർജുൻ ഖാർഗെയും എതിർ സ്ഥാനാർത്ഥി ശശി തരൂരും പ്രചാരണം ആരംഭിച്ചു. അധ്യക്ഷ പദത്തിലേക്ക് സമവായ സ്ഥാനാർഥിയാകാൻ ശ്രമിച്ചിരുന്നു എന്നും എന്നാൽ ജനാധിപത്യത്തിൽ മത്സരിക്കുന്നതാണ് നല്ലതെന്ന നിലപാടിൽ ശശി തരൂർ ഉറച്ച് നിന്നതോടെയാണ് മത്സരമായതെന്നും ഖാർഗെ വ്യക്തമാക്കി. പ്രചരണ പരിപാടികൾക്കായി ശശി തരൂർ മഹാരാഷ്ട്രയിൽ തുടരുകയാണ്

ഗാന്ധി ജയന്തി ദിനമായ ഇന്ന് ഗാന്ധിജിയുടെ പ്രശസ്ത വചനം തരൂർ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരുന്നു. ആദ്യം അവർ നിങ്ങളെ അവഗണിക്കും,പിന്നെ നിങ്ങളെ നോക്കി ചിരിക്കും,പിന്നെ അവർ നിങ്ങളുമായി പോരാടും,അവസാനം നിങ്ങൾ ജയിക്കും- എന്ന വാക്കുകളായിരുന്നു തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഗാന്ധി ജയന്തി ദിനത്തിന്റെ ഭാഗമായാണ് പോസ്റ്റ് എങ്കിലും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ പ്രധാനപ്പെട്ട നീക്കമായാണ് പോസ്റ്റിനെ വിലയിരുത്തുന്നത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News