സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസ്: ശങ്കർ മിശ്ര അറസ്റ്റിൽ
ബംഗളൂരുവിൽ ഒരു ഹോംസ്‌റ്റേയിൽനിന്നാണ് ശങ്കർ പിടിയിലാകുന്നത്
ബംഗളൂരു: വിമാനത്തിൽ മദ്യലഹരിയിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യു.എസ് കമ്പനിയായ ഫാർഗോയുടെ ഇന്ത്യ വൈസ് പ്രസിഡന്റായിരുന്ന ശങ്കർ മിശ്രയാണ് ബംഗളൂരുവിൽ അറസ്റ്റിലായത്. സംഭവത്തിനു പിന്നാലെ ഒളിവിലായിരുന്നു ഇയാൾ.
ബംഗളൂരുവിൽ ഒരു ഹോംസ്‌റ്റേയിൽനിന്നാണ് ശങ്കർ പിടിയിലാകുന്നത്. നേരത്തെ, ഡൽഹി പൊലീസ് മുംബൈയിലും ബംഗളൂരുവിലുമുള്ള മിശ്രയുടെ ഓഫിസുകളിൽ റെയ്ഡ് നടത്തിയെങ്കിലും പിടികൂടാനായില്ല. സംഭവത്തിനു പിന്നാലെ ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കുകയും ചെയ്തിരുന്നു.
വിമാനത്തിൽ കർണാടക സ്വദേശിനിയുടെ ദേഹത്താണ് നവംബർ 26ന് ശേഖർ മിശ്ര മൂത്രമൊഴിച്ചത്. സംഭവത്തിൽ യാത്രക്കാരിയുടെ പരാതി പൊലീസിന് കൈമാറിയത് രണ്ട് ദിവസത്തിന് ശേഷമാണ്. നിയമനടപടി വൈകിപ്പിച്ചതിൽ എയർ ഇന്ത്യ കാബിൻ ക്രൂവിനും പങ്കുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചുവെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം.
Summary: Shankar Mishra, who peed on woman on Air India flight, arrested from Bengaluru