ക്ലിനിക്കിന് മുമ്പിൽ പച്ചക്കറി വണ്ടി നിർത്തിയിട്ടു; ഡോക്ടറടക്കമുള്ളവർ കച്ചടവടക്കാരിയെ മർദ്ദിച്ചു
ഇരയുടെ മകന്റെ പരാതിയിൽ പൊലിസ് കേസെടുത്തു. മർദ്ദിക്കുന്ന വിഡിയോ വൈറലായതോടെയാണ് കേസെടുത്തത്
ക്ലിനിക്കിന് മുമ്പിൽ പച്ചക്കറി വണ്ടി നിർത്തിയിട്ടതിന് ഡോക്ടറടക്കമുള്ള മൂന്നു പേർ ചേർന്ന് കച്ചടവടക്കാരിയെ മർദ്ദിച്ചു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ഡോ. അനിൽ ഗായിയുടെ ക്ലിനിക്കിന് മുമ്പിൽ തന്റെ പച്ചക്കറി വിൽക്കുന്ന വണ്ടി നിർത്തിയിട്ടതിന് ദ്വാരക ബായ്ക്കാണ് മർദ്ദനമേറ്റത്.
Vegetable vendor in Indore,were beaten up mercilessly by a group of men.Witnesses say they asked a doctor to move his car that he had parked in front of their pushcart. Fuming over the argument,the doctor called his staff from his clinic and got the mother and son beaten up. pic.twitter.com/JoluHH67Lq
— Anurag Dwary (@Anurag_Dwary) January 15, 2022
ഭൻവർകുവാൻ പൊലിസ് സ്‌റ്റേഷന് സമീപമുള്ള സ്ഥലത്ത് വെച്ച് ഡോ. അനിലും സംഘവും ഇവരെ മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ മകനും മർദ്ദനമേറ്റിരുന്നു. പച്ചക്കറി വണ്ടി അക്രമികൾ മറിച്ചിടുകയും ചെയ്തിരുന്നു. ഇരയുടെ മകന്റെ പരാതിയിൽ പൊലിസ് കേസെടുത്തു. മർദ്ദിക്കുന്ന വിഡിയോ വൈറലായതോടെയാണ് കേസെടുത്തത്.
The shopkeeper was beaten by three people, including a doctor, for stopping a vegetable cart in front of the clinic. The incident took place in Indore, Madhya Pradesh.