'ഗുസ്തി ഫെഡറേഷൻ ചുമതലക്ക് അഡ്‌ഹോക്ക് കമ്മിറ്റി വേണം'; ഒളിമ്പിക് അസോസിയേഷന് കത്തയച്ച് കായികമന്ത്രി
ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്ന് ചൂണ്ടിക്കാട്ടി ഇന്നാണ് ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയെ കായികമന്ത്രാലയം പിരിച്ചു വിട്ടത്
ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് കത്തയച്ച് കേന്ദ്ര കായിക മന്ത്രി. ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചുമതല വഹിക്കാൻ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കണമെന്നാണ് കത്തിലെ ആവശ്യം
ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്ന് ചൂണ്ടിക്കാട്ടി ഇന്നാണ് ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയെ കായികമന്ത്രാലയം പിരിച്ചു വിട്ടത്. ഇതിന് പിന്നാലെ ഒളിമ്പിക് അസോസിയേഷന് മന്ത്രാലയം കത്തയയ്ക്കുകയായിരുന്നു. ഗുസ്തി ഫെഡറേഷന്റെ ചുമതല വഹിക്കാനും ദൈനംദിന പ്രവർത്തനങ്ങൾ തീരുമാനിക്കാനും അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കണമെന്നാണ് ആവശ്യം.
നേരത്തേ, ബ്രിജ് ഭൂഷൺ അധ്യക്ഷനായിരുന്ന സമയത്ത് ഗുസ്തി ഫെഡറേഷൻ പിരിച്ചു വിട്ടപ്പോഴും ഒരു സമിതി ഒളിമ്പിക് അസോസിയേഷൻ രൂപീകരിച്ചിരുന്നു. അന്ന് മേരി കോം ആയിരുന്നു സമിതിയുടെ അധ്യക്ഷ. സമാനരീതിയിൽ കായിക താരങ്ങളെ ഉൾപ്പെടുത്തിയുള്ള സമിതിയാകും അസോസിയേഷൻ രൂപീകരിക്കുക.