ഓഹരി വിപണിയിൽ വൻ മുന്നേറ്റം; സെന്‍സെക്‌സ് ചരിത്രത്തിൽ ആദ്യമായി 80,000 പോയിന്‍റ് കടന്നു
ഇന്ന് വ്യാപാരത്തിൻ്റെ തുടക്കത്തിൽ 570 പോയിന്‍റിന്‍റെ കുതിപ്പാണ് വിപണിയിൽ ഉണ്ടായത്
Update: 2024-07-03 07:29 GMT
മുംബൈ: ഓഹരിവിപണിയിൽ വൻ മുന്നേറ്റം. സെന്‍സെക്‌സ് ചരിത്രത്തിൽ ആദ്യമായി 80,000 പോയിന്‍റ് കടന്നു. ഇന്ന് വ്യാപാരത്തിൻ്റെ തുടക്കത്തിൽ 570 പോയിന്‍റിന്‍റെ കുതിപ്പാണ് വിപണിയിൽ ഉണ്ടായത്. നിഫ്റ്റി 135 പോയിന്‍റും ഉയര്‍ന്നു .ആഗോള വിപണിയിലെ അനുകൂല സാഹചര്യമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്.അമേരിക്കന്‍ വിപണിയും ഏഷ്യന്‍ വിപണിയും നേട്ടം ഉണ്ടാക്കിയത് ഇന്ത്യന്‍ വിപണിയെയും സ്വാധീനിക്കുകയായിരുന്നു.