കങ്കണയുടെ സാമൂഹ്യ മാധ്യമ പോസ്റ്റുകൾ സെൻസർ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി

Update: 2022-01-21 12:51 GMT
Advertising

ബോളിവുഡ് നടി കങ്കണ റണാവട്ടിന്റെ സാമൂഹ്യ മാധ്യമ പോസ്റ്റുകൾ സെൻസർ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി. കാർഷിക നിയമത്തിനെതിരെ സമരം ചെയ്ത സിഖ് കർഷകരെ " ഖാലിസ്ഥാനി തീവ്രവാദികൾ"എന്ന് വിളിച്ച അവരുടെ സാമൂഹ്യ മാധ്യമ പോസ്റ്റുകൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അവരുടെ പോസ്റ്റുകൾ സെൻസർ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിയത്.

സാമൂഹ്യ മാധ്യമങ്ങളിലെ ഒരു പോസ്റ്റിൽ " നിഷ്കളങ്കരായ സിഖുകാരുടെ കൊലപാതകത്തെ ന്യായീകരിച്ചുവെന്ന്"ആരോപിച്ച് അവരുടെ ഭാവി സാമൂഹ്യ മാധ്യമ പോസ്റ്റുകൾ വിലക്കണമെന്ന് ആവശ്യപ്പെട്ട്  സുപ്രീംകോടതി അഭിഭാഷകൻ നൽകിയ ഹരജിയിലാണ് സുപ്രീംകോടതിയുടെ പ്രതികരണം.

ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ഹരജിക്കാരൻ തന്നെ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹത്തിന് നിയമനടപടികൾ സ്വീകരിക്കാമെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.

താൻ കർഷകസമരസ്ഥലത്ത് പോയിട്ടുണ്ടെന്നും അവിടെ "ഖാലിസ്ഥാനിയായ" ഒന്നും ഉണ്ടായിരുന്നില്ലെന്നും പരാതിക്കാരൻ ചന്ദർജിത് സിംഗ് ചന്ദർപാൽ പറഞ്ഞു. കർഷകരുടെ പൊതു വിഷയത്തിലാണ് സമരം നടന്നതെന്നും എന്നാൽ റണാവട്ട് സ്ഥിരമായി വിദ്വേഷജനകമായ പോസ്റ്റുകളാണ് പങ്കുവെക്കുന്നതെന്നും ഹരജിക്കാരൻ പറഞ്ഞു.

Summary : Supreme Court Refuses To Censor Actor Kangana Ranaut's Social Media Posts

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News