ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ,സ്‌കൂളുകൾ അടച്ചിടും;നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്‌നാട്
രാത്രി പത്തുമണിമുതൽ പുലർച്ചെ അഞ്ചുവരെയാണ് രാത്രി നിയന്ത്രണം
Update: 2022-01-05 11:31 GMT
കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്നാട്. ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പുറമേ വ്യാഴാഴ്ച മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്താനും തീരുമാനിച്ചു.
രാത്രി പത്തുമണിമുതൽ പുലർച്ചെ അഞ്ചുവരെയാണ് രാത്രി നിയന്ത്രണം. ഈസമയത്ത് കടകൾ, ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവ പ്രവർത്തിക്കാൻ അനുവദിക്കില്ല. അവശ്യസേവനങ്ങൾ മാത്രം അനുവദിക്കാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
നിയന്ത്രണങ്ങളുടെ ഭാഗമായി സ്‌കൂളുകൾ നാളെ മുതൽ അടച്ചിടും. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾക്ക് ഓൺലൈനിലൂടെയാണ് തുടർപഠനം.ചൊവ്വാഴ്ച വരെയുള്ള കണക്ക് അനുസരിച്ച് 121 പേർക്കാണ് തമിഴനാട്ടിൽ ഒമൈക്രോൺ സ്ഥിരീകരിച്ചത്.