17-കാരനായ വിദ്യാർഥിയെ വിവാഹം ചെയ്ത 26-കാരിയായ അധ്യാപിക പോക്സോ കേസിൽ അറസ്റ്റിൽ
ഈമാസം അഞ്ചിന് സ്കൂളിലേക്ക് പോയി 17-കാരനായ വിദ്യാർഥി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ തുറയൂർ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
Update: 2022-03-26 05:53 GMT
പ്രായപൂർത്തിയാവാത്ത വിദ്യാർഥിയെ വിവാഹംചെയ്ത സംഭവത്തിൽ 26-കാരിയായ അധ്യാപിക അറസ്റ്റിൽ. തിരുച്ചിറപ്പള്ളിയിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയാണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്.
ഈമാസം അഞ്ചിന് സ്കൂളിലേക്ക് പോയി 17-കാരനായ വിദ്യാർഥി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ തുറയൂർ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
പ്രാഥമിക അന്വേഷണത്തിൽ കുട്ടിയെ കാണാതായ അതേദിവസം മുതൽ സ്കൂളിലെ ഒരു അധ്യാപികയേയും കാണാതായി വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരും തമ്മിൽ ബന്ധമുണ്ടെന്നും സ്കൂൾ വിട്ടശേഷം ഒളിച്ചോടിയതാണെന്നും കണ്ടെത്തി.