വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രം ബോധവല്‍ക്കരണത്തിന്റെ ഭാഗമെന്ന് കേന്ദ്രം
കോവിഡ് പ്രതിരോധ നടപടികളുടെ പ്രാധാന്യം ഓര്‍മിപ്പിക്കുന്നതിന് പൊതുജന താല്‍പര്യം കണക്കിലെടുത്താണ് പ്രധാനമന്ത്രിയുടെ ചിത്രം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തിയതെന്ന് ആരോഗ്യവകുപ്പ് സഹമന്ത്രി ഭാരതി പ്രവീണ്‍ കുമാര്‍ പറഞ്ഞു.
കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രം ബോധവല്‍ക്കരണത്തിന്റെ ഭാഗമാണെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ കോണ്‍ഗ്രസ് എം.പി കുമാര്‍ കേത്കറിന്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് പ്രതിരോധ നടപടികളുടെ പ്രാധാന്യം ഓര്‍മിപ്പിക്കുന്നതിന് പൊതുജന താല്‍പര്യം കണക്കിലെടുത്താണ് പ്രധാനമന്ത്രിയുടെ ചിത്രം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തിയതെന്ന് ആരോഗ്യവകുപ്പ് സഹമന്ത്രി ഭാരതി പ്രവീണ്‍ കുമാര്‍ പറഞ്ഞു.
കോവിന്‍ പോര്‍ട്ടലില്‍ നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് രൂപകല്‍പന ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണെന്ന് മന്ത്രി പറഞ്ഞു. മുമ്പ് ഏതെങ്കിലും സര്‍ക്കാര്‍ ഇത്തരം നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് മന്ത്രി പ്രതികരിച്ചില്ല.