കോൺഗ്രസ് 47 അംഗ സ്റ്റിയറിങ് കമ്മിറ്റി പ്രഖ്യാപിച്ചു; ശശി തരൂർ ഇല്ല
ഖാർഗെ അധ്യക്ഷനായതിന് പിന്നാലെ രാജിവെച്ച പ്രവർത്തക സമിതി അംഗങ്ങളും ജനറൽ സെക്രട്ടറിമാരുമാണ് സ്റ്റിയറിങ് കമ്മിറ്റിയിലുള്ളത്.
ന്യൂഡൽഹി: കോൺഗ്രസ് 47 അംഗ സ്റ്റിയറിങ് കമ്മിറ്റി പ്രഖ്യാപിച്ചു. ഖാർഗെ അധ്യക്ഷനായതിന് പിന്നാലെ രാജിവെച്ച പ്രവർത്തക സമിതി അംഗങ്ങളും ജനറൽ സെക്രട്ടറിമാരുമാണ് സ്റ്റിയറിങ് കമ്മിറ്റിയിലുള്ളത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഖാർഗെക്കെതിരെ മത്സരിച്ച ശശി തരൂരിനെ സ്റ്റിയറിങ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല. പ്ലീനറി സമ്മേളനം വരെ പാർട്ടി പ്രസിഡന്റിനെ സഹായിക്കാനുള്ള ചുമതല സ്റ്റിയറിങ് കമ്മിറ്റിക്കാണ്.
കേരളത്തിൽനിന്ന് മൂന്നുപേരാണ് സ്റ്റിയറിങ് കമ്മിറ്റിയിലുള്ളത്. മുതിർന്ന നേതാക്കളായ എ.കെ ആന്റണി, ഉമ്മൻചാണ്ടി, കെ.സി വേണുഗോപാൽ എന്നിവരാണ് 47 അംഗ സ്റ്റിയറിങ് കമ്മിറ്റിയിലുള്ളത്. കമ്മിറ്റിക്ക് നേതൃത്വം നൽകുന്ന അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കൂടാതെയാണ് 47 അംഗങ്ങൾ.
സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങള്‍
- സോണിയ ഗാന്ധി
- മന്‍മോഹന്‍ സിങ്
- രാഹുല്‍ ഗാന്ധി
- എ.കെ.ആന്റണി
- മനു അഭിഷേക് സിങ്‌വി
- അജയ് മാക്കന്‍
- അംബിക സോണി
- ആനന്ദ് ശര്‍മ
- അവിനാശ് പാണ്ഡെ
- ഗൈഖംഗം
- ഹരീഷ് റാവത്ത്
- ജയ്‌റാം രമേശ്
- ജിതേന്ദ്ര സിങ്
- ഷെല്‍ജ കുമാരി
- കെ.സി.വേണുഗോപാല്‍
- ലാല്‍തന്‍ഹാവ്ല
- മുകുള്‍ വാസ്‌നിക്
- ഉമ്മന്‍ ചാണ്ടി
- പ്രിയങ്ക ഗാന്ധി
- പി.ചിദംബരം
- രണ്‍ദീപ് സുര്‍ജെവാല
- രഘുബീര്‍ മീണ
- താരിഖ് അന്‍വര്‍
- എ.ചെല്ലകുമാര്‍
- അജോയ് കുമാര്‍
- അധിര്‍ രഞ്ജന്‍ ചൗധരി
- ഭക്ത ചരന്‍ ദാസ്
- ദേവേന്ദ്ര യാദവ്
- ദിഗ്‌വിജയ് സിങ്
- ദിനേശ് ഗുണ്ഡുറാവു
- ഹരീഷ് ചൗധരി
- എച്ച്.കെ.പാട്ടീല്‍
- ജയ് പ്രകാശ് അഗര്‍വാള്‍
- കെ.എച്ച്.മുനിയപ്പ
- ബി.മാണിക്കം ടാഗോര്‍
- മനീഷ് ചത്രത്ത്
- മീരാ കുമാര്‍
- പി.എല്‍.പുനിയ
- പവന്‍കുമാര്‍ ബന്‍സാല്‍
- പ്രമോദ് തിവാരി
- രജനി പാട്ടീല്‍
- രഘുശര്‍മ
- രാജീവ് ശുക്ല
- സല്‍മാന്‍ ഖുര്‍ഷിദ്
- ശക്തിസിങ് ഗോഹില്‍
- ടി.സുബ്ബരാമി റെഡ്ഡി
- താരിഖ് ഹാമിദ് കറ
The Congress president Mallikarjun Kharge has constituted the Steering Committee which would function in place of the Congress Working Committee.
— ANI (@ANI) October 26, 2022
Senior party leaders including former PM Manmohan Singh, Sonia Gandhi, Rahul Gandhi and others are the members of the Committee. pic.twitter.com/pbAQrlecZE