ബി.ബി.സി ഡോക്യുമെന്ററി പ്രദർശന വിലക്കിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി വിദ്യാർഥികൾ

രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം തടയുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം

Update: 2023-01-27 01:03 GMT
Editor : afsal137 | By : Web Desk
Advertising

ന്യൂഡൽഹി: സർവകലാശാലകളിൽ ബിബിസി ഡോക്യുമെൻററി പ്രദർശനം തടയുന്നത്തിൽ പ്രതിഷേധം ശക്തമാകുന്നു. ജെഎൻയുവിൽ എബിവിപി പ്രവർത്തകരുടെ കല്ലേറിലും സർവകലാശാല വൈദ്യുതിയും ഇന്റർനെറ്റും വിച്ഛേദിച്ചതിലും പ്രതിഷേധിച്ച് വിദ്യാർഥികൾ മാർച്ച് നടത്തി. ഡൽഹി സർവകലാശാലയിൽ ഇന്ന് വൈകുന്നേരം ഡോക്യുമെന്ററി പ്രദർശനം നടത്തും.

രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം തടയുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം. സർവകലാശാല അധികൃതർ പൊലീസിനെ വിന്യസിച്ച് വിദ്യാർഥികളെ കസ്റ്റഡിയിലെടുപ്പിക്കുന്നതും പ്രദർശനം തടയാൻ വൈദ്യുതിയും ഇന്റർനെറ്റും വിച്ഛേദിക്കുന്നതും പ്രതിഷേധം ശക്തമാക്കാൻ കാരണമായി. ജെ.എൻ.യുവിൽ നടന്ന പ്രതിഷേധത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു.

ഡൽഹി സർവകലാശാലയിൽ വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ആർട്‌സ് ഫാക്കൽട്ടിക്ക് മുന്നിലാണ് ഡോക്യുമെന്ററി പ്രദർശനം. സർവകലാശാലാനുമതി ഇല്ലാത്തതിനാൽ പൊലീസ് പ്രദർശനം തടയാൻ സാധ്യതയുണ്ട്. അതേസമയം ജെഎൻയുവിലും ജാമിയ്യയിലും സർവ്വകലാശാലയുടെ വിലക്കു മറികടന്ന് പ്രദർശനം ഒരുക്കിയ വിദ്യാർഥികൾക്കെതിരെ അച്ചടക്ക നടപടി സീകരിച്ചേക്കും.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News