ഗ്യാൻവ്യാപി കേസിൽ സുപിംകോടതി നാളെ വാദം കേൾക്കും
ഗ്യാൻവാപിയിലെ കാർബൺ പരിശോധനക്കെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹരജിയിലാണ് വാദം കേൾക്കുന്നത്
Update: 2023-05-18 07:39 GMT
ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദ് കേസിൽ സുപ്രിംകോടതി നാളെ വാദം കേൾക്കും. ഗ്യാൻവാപിയിലെ കാർബൺ പരിശോധനക്കെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹരജിയിലാണ് വാദം കേൾക്കുന്നത്. കാർബൺ പരിശോധനയ്ക്ക് അലഹബാദ് ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു.
മസ്ജിദിനുള്ളിലുള്ള ഫൗണ്ടനിൽ കാലപ്പഴക്കം സംബന്ധിച്ച കാർബൺ പരിശോധന വീണ്ടും ആരംഭിക്കുന്നത് തിങ്കളാഴ്ചയാണ്. ഈ കേസ് തിങ്കളാഴ്ച പരിശോധിക്കാൻ വേണ്ടി മാറ്റിവയ്ക്കുകയാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അറിയിച്ചു. എന്നാൽ പള്ളി കമ്മിറ്റിക്ക് വേണ്ടി ഹാജരായ ഉഫൈസി തിങ്കളാഴ്ചയാണ് കാർബൺ ഡേറ്റിങ് നടക്കുന്നതെന്ന് കോടതിയെ അറിയിച്ചു. ഇതോടെയാണ് കേസ് നാളത്തേക്ക് മാറ്റിയത്.