അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് എഡിറ്റേഴ്സ് ഗിൽഡ് സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
മണിപ്പൂർ പൊലീസ് എടുത്ത രണ്ടു കേസുകളിലും അറസ്റ്റ് തടയണം എന്നാണ് ആവശ്യം.
Update: 2023-09-15 05:36 GMT
ഡൽഹി: മണിപ്പൂർ സംഘർഷം പഠിക്കാനെത്തിയ എഡിറ്റേഴ്സ് ഗിൽഡ് വസ്തുതാന്വേഷണ സംഘം അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മണിപ്പൂർ പൊലീസ് എടുത്ത രണ്ടു കേസുകളിലും അറസ്റ്റ് തടയണം എന്നാണ് ആവശ്യം. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി ഇന്ന് വരെ അറസ്റ്റ് തടഞ്ഞിരുന്നു. എഡിറ്റെഴ്സ് ഗിൽഡിന്റെ റിപ്പോർട്ട് വസ്തുതാ വിരുദ്ധവും, ഏകപക്ഷീയവും ആണെന്ന് എഫ്.ഐ.ആറിൽ ആരോപിക്കുന്നു. സീമ മുസ്തഫ ഉൾപ്പെടെയുള്ള സമിതി അംഗങ്ങൾക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. എഡിറ്റേഴ്സ് ഗിൽഡിന്റെ വസ്തുതാന്വേഷണ സംഘം, പ്രത്യേക വിഭാഗത്തോട് മാത്രം സംസാരിച്ചു റിപ്പോർട്ട് തയാറാക്കുകയാണെന്ന യൂട്യൂബറിന്റെ പരാതിയിലായിരുന്നു പൊലീസ് എഫ്.ഐ.ആറിട്ടത്.