കോവിഡ് മൂന്നാം തരംഗം അടുത്ത മാസം; സെപ്റ്റംബറില്‍ മൂര്‍ധന്യത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്

ജൂലൈ രണ്ടാം വാരത്തോടെ ഇന്ത്യയില്‍ കോവിഡ് കേസുകള്‍ 10,000ത്തിലേക്ക് ചുരുങ്ങുമെന്നും ആഗസ്റ്റ് പകുതിയോടെ കേസുകള്‍ വര്‍ധിക്കുമെന്നുമാണ് എസ്.ബി.ഐ ഗവേഷണ റിപ്പോര്‍ട്ട്.

Update: 2021-07-05 11:36 GMT
Advertising

രാജ്യത്ത് കോവിഡിന്‍റെ മൂന്നാം തരംഗ വ്യാപനം അടുത്തമാസത്തോടെയുണ്ടാകുമെന്ന് എസ്.ബി.ഐ ഗവേഷണ റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ മാസത്തോടെ മൂന്നാം തരംഗം മൂര്‍ധന്യത്തിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ജൂലൈ രണ്ടാം വാരത്തോടെ ഇന്ത്യയില്‍ കോവിഡ് കേസുകള്‍ 10,000ത്തിലേക്ക് ചുരുങ്ങുമെന്നും ആഗസ്റ്റ് പകുതിയോടെ കേസുകള്‍ വര്‍ധിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ഏപ്രിലില്‍ ആരംഭിച്ച രണ്ടാം തരംഗം മെയ് മാസത്തോടെയാണ് മൂര്‍ധന്യത്തിലെത്തിയതെന്നും ഡല്‍ഹി, മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് കുടുംബങ്ങളെയാണ് രണ്ടാം തരംഗം ബാധിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

നിലവില്‍ 40,000ത്തില്‍ താഴെയാണ് രാജ്യത്തെ പ്രതിദിന രോഗബാധ. കഴിഞ്ഞ ദിവസം 39,796 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 723 പേര്‍ മരിക്കുകയും ചെയ്തു. 42,352 പേര്‍ കൂടി രോഗമുക്തരായി. അഞ്ചുലക്ഷത്തില്‍ താഴെയാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News