മെഡിസിന് ചൈനയിൽ അഡ്മിഷൻ നേടിയവർക്ക് പോകാൻ കഴിയുന്നില്ല; മുന്നറിയിപ്പുമായി ദേശീയ മെഡിക്കൽ കമ്മീഷൻ

രോഗ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ചൈന വിസയ്ക്കുള്ള നിബന്ധനകൾ കടുപ്പിച്ചതായി ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ്റെ പ്രസ്താവന

Update: 2022-02-10 12:12 GMT
Advertising

എംബിബിഎസ് പഠനത്തിനായി ചൈനയിലേക്ക് പോകുന്ന വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകി ദേശീയ മെഡിക്കൽ കമ്മീഷൻ. പഠനത്തിനായി ചൈനയിൽ അഡ്മിഷൻ നേടിയവർക്ക് ആ രാജ്യത്തേക്ക് തിരിച്ച് പോകാൻ കഴിയാത്ത സ്ഥിതി ആണെന്ന് കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പലർക്കും ഇത്തരത്തിൽ തിരിച്ച് പോകാൻ കഴിയുന്നില്ലെന്നും എന്നും കമ്മീഷൻ അറിയിച്ചു.

രോഗ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ചൈന വിസയ്ക്കുള്ള നിബന്ധനകൾ കടുപ്പിച്ചതായി ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ്റെ പ്രസ്താവന. ഓൺലൈൻ കോഴ്സുകൾക്ക് അംഗീകാരമില്ലെന്ന് വ്യക്തമാക്കിയ കമ്മീഷൻ കോഴ്സുകളെ കുറിച്ച് വിദ്യാർത്ഥികൾ വിശദമായി അന്വേഷിക്കണം എന്നും നിർദേശിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് ചൈനയിൽ പഠനം നടത്തിയിരുന്ന നിരവധി പേരാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്.


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News