78 ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തത് 9000​ കോടിരൂപയുടെ ലഹരിയും, കള്ളപ്പണവും

മാർച്ച് 1 മുതൽ മെയ് 18 വരെയുള്ള കണക്കുകളാണിത്

Update: 2024-05-28 09:28 GMT
Advertising

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്ത് നിന്ന് ലഹരിയും, കള്ളപ്പണവുമടക്കം ഇലക്ഷൻ കമ്മീഷൻ പിടിച്ചെടുത്തത് 9000 കോടി രൂപയുടെ വസ്തുവകകൾ.​മാർച്ച് 1 മുതൽ മെയ് 18 വരെയുള്ള കണക്കുകൾ പ്രകാരമാണിത്.

8999 കോടി രൂപ മൂല്യം വരുന്ന ലഹരിവസ്തുക്കൾ, മദ്യം, വിലകൂടിയ ആഭരണങ്ങൾ​, സമ്മാനങ്ങൾ, പണം, എന്നിവയടക്കം പിടികൂടിയെന്നാണ് തെര​ഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പറയുന്നത്. ഇവയിൽ 45 ശതമാനവും ലഹരി വസ്തുക്കളാണത്രെ.

2019 ലോക്സഭ തെര​ഞ്ഞെടുപ്പ് കാല​ത്തേക്കാൾ ഇരട്ടിയാണ് ഇക്കുറി പിടിച്ചെടുത്തത്. 34,76 കോടിയുടെ വസ്‍തുവകകളാണ് കഴിഞ്ഞ തവണ പിടിച്ചെടുത്തത്. 167.51 ശതമാനമാണ് മദ്യത്തിൽ മാത്രം വർദ്ധനവ്. ലഹരിവസ്തുക്കളുടെ വർദ്ധനവ് 209.31 ശതമാനമാണ് വർദ്ധിച്ചരിക്കുന്നത്. ലഹരി ഉൽപ്പന്നങ്ങൾ ഏറ്റവും കൂടുതൽപിടികൂടിയത് ഗുജറാത്തിൽ നിന്നാണ്. തെലങ്കാനയിൽ നിന്നാണ് ഏറ്റവും കൂടുതൽ പണം പിടികൂടിയത്. മദ്യവേട്ടയിൽ മുന്നിൽ കർണാടകയാണ്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News