പിടിവിട്ട് ട്രാഫിക് ​​​േബ്ലാക്ക്; ഥാറുമായി പുഴയിലിറങ്ങി യുവാവ്

നദിയിൽ ജലനിരപ്പ് കുറവായിരുന്നതിനാൽ അപകടമൊഴിവായി

Update: 2023-12-25 15:50 GMT
Advertising

ചണ്ഡീഗഡ്: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കായി വിനോദസഞ്ചാരികൾ ഒഴുകിയെത്തിയതോടെ ഹിമാചൽ പ്രദേശിലെ ഹിൽ സ്റ്റേഷനുകളിൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. മണിക്കൂറുകളോളമാണ് വാഹനങ്ങൾ റോഡിൽ കുരുങ്ങിയത്. ഇതിനെ മറികടക്കാൻ യുവാവ് കാണിച്ച അഭ്യാസം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

ലാഹൗൾ താഴ്‌വരയിലെ ചന്ദ്ര നദിയിലൂടെ യുവാവ് മഹീന്ദ്ര ഥാർ ഓടിക്കുന്ന വിഡിയോ ആണ് വൈറലായിരിക്കുന്നത്. നദിയിലെ ജലനിരപ്പ് കുറവായിരുന്നതിനാൽ അപകടമൊഴിവായി. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിക്കെതിരെ അനുകൂലിച്ചും വിമർശിച്ചും ​പ്രതികരണങ്ങൾ ഉയരുന്നുണ്ട്.

കുളു മണാലിയിലേക്ക് ​ക്രിസ്മസ്- ന്യൂ ഇയർ ആഘോഷിക്കാനും ലാഹൗൾ താഴ്‌വരയിലെ മഞ്ഞുവീഴ്ച കാണാനും വിനോദസഞ്ചാരികൾ ഒഴുകിയെത്തുകയാണ്. റോഹ്താങ്ങിലെ അടൽ തുരങ്കത്തിലൂടെ 55,000 വാഹനങ്ങളാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിലെത്തിയത്. റോഡിൽ നിന്ന് അനങ്ങാനാകാതെ വാഹനങ്ങൾ നിരനിരയായി നീണ്ട് കിടക്കുന്ന വിഡിയോകൾ പുറത്തുവന്നിട്ടുണ്ട്. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News