പെട്രോൾ വില 200 ലെത്തിയാൽ ബൈക്കില്‍ മൂന്നുപേര്‍; തീവിലയ്ക്ക് പരിഹാരവുമായി ബി.ജെ.പി നേതാവ്

അസ്സം ബി.ജെ.പി അധ്യക്ഷന്‍ ബബീഷ് കലിതയാണ് വിചിത്രവാദവുമായി രംഗത്ത് വന്നിരിക്കുന്നത്

Update: 2021-10-20 10:07 GMT
Advertising

അടിക്കടി ഉയര്‍ന്നുകൊണ്ടിരിക്കുന്ന പെട്രോള്‍ വിലയില്‍ പകച്ച് നില്‍ക്കുന്ന രാജ്യത്തെ പൗരന്മാർക്ക്  പെട്രോള്‍ വിലയെ നേരിടാനുള്ള വഴിപറഞ്ഞു തരികയാണ് അസ്സമിലെ ബി.ജെ.പി നേതാവ്. 100 കടന്ന പെട്രോൾ വില 200 ലെത്തിയാൽ മൂന്നാളുകളെ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കണമെന്ന വാദവുമായാണ് ഇദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്. ആസ്സാം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും മുൻ മന്ത്രിയുമായിരുന്ന ബബീഷ് കലിതയാണ് വിചിത്രവാദമുയര്‍ത്തിയത്. വിലകൂടിയ കാറുകളിൽ സഞ്ചരിക്കുന്നതിന് പകരം ജനങ്ങൾ ഇരുചക്രവാഹനങ്ങളെ ആശ്രയിക്കണമെന്നും അങ്ങനെയെങ്കിൽ പെട്രോൾ ലാഭിക്കാനാവുമെന്നും ഇദ്ദേഹം പറയുന്നു.

'പെട്രോൾ വില 200 ലെത്തിയാൽ മൂന്നാളുകളെ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യാൻ  സര്‍ക്കാര്‍ അനുവദിക്കണം. വാഹനനിർമാതാക്കൾ മൂന്ന് പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന രീതിയിൽ സീറ്റുകൾ ക്രമീകരിക്കണം.അങ്ങനെ അധികം വാഹനങ്ങളെ ആശ്രയിക്കുന്നത് കുറക്കാം.വിലകൂടിയ കാറുകളിൽ സഞ്ചരിക്കുന്നതിന് പകരം ജനങ്ങൾ ഇരുചക്രവാഹനങ്ങളെ ആശ്രയിക്കണം'. ബിബീഷ് റാവത്ത് പറഞ്ഞു. അസമിൽ മന്ത്രിയായിരുന്ന ബിബീഷ് ജൂണിലാണ് അസ്സം ബി.ജെ.പി അധ്യക്ഷനായി ചുമതലയേറ്റത്. ബിബീഷിന്‍റെ വിചിത്ര വാദങ്ങള്‍ക്കെതിരെ പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. മോദിയുടെ അച്ഛാദിൻ യാഥാർത്ഥ്യമാകുന്നത് ഇങ്ങനെയാണോ എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News