ഓപ്പറേഷന്‍ ഗംഗ തുടരുന്നു; ഹംഗറിയില്‍ നിന്നുള്ള വിമാനം ഡല്‍ഹിയിലെത്തി

മലയാളികൾ ഉൾപ്പെടെ 240 പൗരന്മാരാണ് സുരക്ഷിതമായി തിരിച്ചെത്തിയത്

Update: 2022-02-27 06:24 GMT
Advertising

യുക്രൈനിലെ ഇന്ത്യൻ രക്ഷാദൗത്യം ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായുള്ള മൂന്നാമത്തെ വിമാനം ഡൽഹിയിൽ എത്തി. ഹംഗറിയില്‍ നിന്നുള്ള വിമാനമാണ് എത്തിയത്.  മലയാളികൾ ഉൾപ്പെടെ 240 പൗരന്മാരാണ് വിമാനത്തിലുണ്ടിയിരുന്നത്. തിരികെ എത്തിയവരില്‍ 25 മലയാളികളുണ്ട്. സുരക്ഷിതമായി തിരികെ എത്തിയതില്‍ വലിയ സന്തോഷമുണ്ടെന്ന് വിദ്യാർത്ഥികൾ  പറഞ്ഞു.

ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം ഇന്ന് രാവിലെയാണ് ഡൽഹിയിൽ എത്തിയത്. മലയാളികൾ ഉൾപ്പെടെ 469 പൗരന്മാരാണ് സുരക്ഷിതമായി തിരികെയെത്തിയത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുംവിദേശകാര്യ സഹമന്ത്രി വി. മുരളീധരനും യാത്രക്കാരെ സ്വീകരിച്ചു. ഇതോടെ മൂന്ന് വിമാനങ്ങളിലായി യുക്രൈനില്‍ നിന്ന് 709 പേര്‍ രാജ്യത്ത് തിരിച്ചെത്തി.

ഓപ്പറേഷൻ ഗംഗ വഴി കൂടുതൽ ഇന്ത്യക്കാരെ വേഗത്തിൽ തിരികെയെത്തിക്കാനാണ് കേന്ദ്രത്തിന്‍റെ ശ്രമം. റൊമേനിയയിലും ഹംഗറിയിലും എത്തിയവർക്കായി പ്രത്യേക എയർ ഇന്ത്യ വിമാനങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും നാളെ കൂടുതൽ വിമാനങ്ങൾ യുക്രൈന്‍റെ പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക് തിരിക്കും.

വിദേശകാര്യമന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം 16000 ആളുകളാണ് ഇനി യുക്രൈനില്‍ നിന്ന് തിരികെ എത്താനുള്ളത്. ഇതിൽ രണ്ടായിരത്തോളം മലയാളി വിദ്യാർഥികളുമുണ്ട്. കിയേവിൽ ബങ്കറുകളിൽ അഭയം തേടിയ ഇന്ത്യക്കാരെ തിരിച്ചെത്താൻ സഹായം റഷ്യ അറിയിച്ചിട്ടുണ്ട്. രക്ഷാ ദൗത്യത്തിൽ യുക്രൈനും ഇന്ത്യക്ക് പിന്തുണ നൽകും. രക്ഷാദൗത്യത്തിനായി കൂടുതൽ വിമാനങ്ങൾ സജ്ജമാക്കാൻ വ്യോമയാനമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News