വരൻ വരണമാല്യം വലിച്ചെറിഞ്ഞു; വധു വിവാഹത്തിൽ നിന്ന് പിന്മാറി
ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിലാണ് സംഭവം
Update: 2022-01-29 10:19 GMT
ആചാരപ്രകാരം വരൻ വരണമാല്യം കഴുത്തിൽ ഇടുന്നതിനു പകരം എറിഞ്ഞെന്നാരോപിച്ച് വധു വിവാഹത്തിൽ നിന്ന് പിന്മാറി. ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിലാണ് സംഭവം. പരസ്പരം വരണമാല്യം ചാർത്തുന്നതിന് തൊട്ടുമുമ്പ് വരൻ മാല വലിച്ചെറിഞ്ഞ് അപമരാദ്യയായി പെരുമാറുകയായിരുന്നെന്ന് വധു പറഞ്ഞു.
വധു വിവാഹത്തിന് വിസമ്മതിച്ചതിനെ തുടർന്ന് ഇരു വീട്ടുകാരും തർക്കമുണ്ടായി. വിവാഹ ചടങ്ങുകൾ തുടരാൻ വധുവിനെ വീട്ടുകാർ പ്രേരിപ്പിച്ചെങ്കിലും വധു തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഒടുവിൽ പ്രശ്‌നപരിഹാരത്തിനായി പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. എന്നാൽ താൻ മാല എറിഞ്ഞില്ലെന്നും അപമര്യാദയായി വരന്റെ നിലപാട്. ഒടുവിൽ പരസ്പരം കൈമാറിയ സമ്മാനങ്ങൾ തിരികെ നൽകിയായാണ് രണ്ടുകുടുംബവും പിരിഞ്ഞത്.