ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കാൻ യുപി സ്വദേശി പാകിസ്താനിൽ; താത്പര്യമില്ലെന്ന് യുവതി

ഉത്തർപ്രദേശിലെ അലി​ഗഢ് സ്വദേശിയായ ബാദൽ ബാബു ആണ് കഴിഞ്ഞ ആഴ്ച പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ മണ്ഡി ബഹാവുദ്ദീൻ ജില്ലയിൽ അറസ്റ്റിലായത്.

Update: 2025-01-02 15:53 GMT
Advertising

ലാഹോർ: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാൻ അനധികൃതമായി അതിർത്തി കടന്ന യുവാവ് പാക് ജയിലിൽ. യുവാവിനെ വിവാഹം കഴിക്കാൻ താത്പര്യമില്ലെന്ന് പെൺകുട്ടി പൊലീസിനെ അറിയിച്ചതോടെ യുപി സ്വദേശിയായ യുവാവ് കുടുങ്ങി. ഉത്തർപ്രദേശിലെ അലി​ഗഢ് സ്വദേശിയായ ബാദൽ ബാബു (30) ആണ് കഴിഞ്ഞ ആഴ്ച പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ മണ്ഡി ബഹാവുദ്ദീൻ ജില്ലയിൽ അറസ്റ്റിലായത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സന റാണിയെന്ന യുവതിയെ കാണാനും വിവാഹം കഴിക്കാനുമാണ് അതിർത്തി കടന്നതെന്നാണ് ബാദൽ പാക് പൊലീസിനോട് പറഞ്ഞത്. എന്നാൽ രണ്ടര വർഷമായി ബാദലിന്റെ സുഹൃത്താണെങ്കിലും വിവാഹത്തിന് താത്പര്യമില്ല എന്നാണ് യുവതി പൊലീസിനെ അറിയിച്ചത്.

ആഗസ്റ്റിലാണ് ബാദൽ വീട്ടിൽനിന്ന് പോയത്. ഡൽഹിയിൽ ജോലി ലഭിച്ചുവെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. വീട്ടുകാരെ അറിയിക്കാതെയാണ് ഇയാൾ പാക് അതിർത്തി കടന്നത്. രേഖകളില്ലാതെ അതിർത്തി കടന്നതിന് പാക് പൊലീസ് അറസ്റ്റ് ചെയ്ത ബാദലിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസ് ജനുവരി 10ന് വീണ്ടും പരിഗണിക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News