തെരഞ്ഞെടുപ്പിനു മുന്‍പ് തിരിച്ചടി; മുതിർന്ന നേതാവ് ഇംറാൻ മസൂദ് കോണ്‍ഗ്രസ് വിട്ടു

പഴയ മുസഫറാബാദ് എംഎൽഎയായ ഇംറാൻ മസൂദ് പടിഞ്ഞാറൻ യുപിയിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളാണ്

Update: 2022-01-09 16:27 GMT
Editor : Shaheer | By : Web Desk
Advertising

നിയമസഭാ തെരഞ്ഞെടുപ്പ് ഏതാനും ആഴ്ചകൾ ബാക്കിനിൽക്കെ ഉത്തർപ്രദേശിൽ കോൺഗ്രസിന് വൻതിരിച്ചടി. സംസ്ഥാനത്തെ പ്രമുഖ നേതാവായ ഇംറാൻ മസൂദ് പാർട്ടി വിട്ടു. സമാജ്‌വാദി പാർട്ടിയിൽ ചേരുമെന്നാണ് വിവരം.

പഴയ മുസഫറാബാദ്(ഇപ്പോഴത്തെ ബേഹാത്ത് മണ്ഡലം) എംഎൽഎയായ ഇംറാൻ മസൂദ് പടിഞ്ഞാറൻ യുപിയിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളാണ്. നിലവിൽ ആൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി(എഐസിസി) സെക്രട്ടറി കൂടിയാണ്. മുൻപ് സഹാറൻപൂർ നഗരസഭാ ചെയർമാനുമായിരുന്നു.

മസൂദ് കോൺഗ്രസ് പ്രവർത്തകരുടെ യോഗം വിളിച്ചതായും റിപ്പോർട്ടുണ്ട്. യോഗതീരുമാനം ഉടൻ പ്രഖ്യാപിച്ചേക്കും. നാളെ എസ്പിയിൽ അംഗത്വമെടുക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം.

ഏഴ് ഘട്ടങ്ങളിലായാണ് 403 അംഗ യുപി നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി പത്തിന് ആരംഭിക്കുന്ന വോട്ടെടുപ്പിന്റെ അവസാനഘട്ടം മാർച്ച് ഏഴിനാണ്. പത്തിന് ഫലവും പുറത്തുവരും.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News