ആറായിരം രൂപ ക്ഷേമപെൻഷൻ; ഹരിയാനയിൽ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി കോൺഗ്രസ്

എൽ.പി.ജി സിലിണ്ടർ 500 രൂപയ്ക്ക് നൽകുമെന്നും വാഗ്ദാനം നൽകി.

Update: 2023-08-21 05:27 GMT
Editor : anjala | By : Web Desk
Advertising

ഡൽ​ഹി: ഹരിയാനയിൽ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി കോൺഗ്രസ്. ആറായിരം രൂപ ക്ഷേമപെൻഷൻ നൽകുമെന്ന് മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ സിങ് ഹൂഡയാണ് വാഗ്ദാനം നൽകിയത്. എൽ.പി.ജി സിലിണ്ടർ 500 രൂപയ്ക്ക് നൽകുമെന്നും വാഗ്ദാനം നൽകി.

​​ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിയാനയിൽ കോൺ​ഗ്രസ് നടത്തിയ യോ​ഗത്തിലാണ് ഭൂപീന്ദർ പുതിയ വാഗ്ദാനങ്ങൾ മുന്നോട്ട് വെച്ചത്. രാജ്യത്തെ ഏറ്റവും ഉയർന്ന തോതിലുളള ക്ഷേമ പെൻഷനാണ് ഇപ്പോൾ ഭൂപീന്ദർ സിങ് നൽകിയിരിക്കുന്നത്. വാർദ്ധക്യ കാല പെൻഷൻ അപേക്ഷ സമർപ്പിക്കാൻ തയ്യാറായിക്കൊളളു എന്നും അദ്ദേ​ഹം പറഞ്ഞു. ഇത് കൂടാതെ സൗജന്യ വെെദ്യുതി എന്ന ആം ആദ്മി പാർട്ടിയുടെ പഴയ വാ​ഗ്ദാനം ആവർത്തികുകയാണ്. നേരത്തെ മധ്യപ്രദേശിലും കർണാടകയിലും കോൺ​ഗ്രസ് ഇതേ വാ​ഗ്ദാനങ്ങൾ ആവർത്തിച്ചിരുന്നു.

Full View

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News