അമ്മ മകനെ കഴുത്ത് ഞെരിച്ചു കൊന്നു

പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് താന്‍ മകനെ കൊലപ്പെടുത്തിയെന്ന് യുവതി അറിയിച്ചു

Update: 2023-07-31 03:39 GMT
Advertising

ഉദയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരിൽ അമ്മ മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. അംബ മാതാ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സ്ത്രീക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കുടുംബം പറഞ്ഞു.

14കാരനായ പുരഞ്ജയിനെ ഉറങ്ങുമ്പോഴാണ് അമ്മ മനീഷ (37) കൊലപ്പെടുത്തിയത്. പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് താന്‍ മകനെ കൊലപ്പെടുത്തിയെന്ന് അറിയിച്ചതും മനീഷ തന്നെയാണ്.

പൊലീസ് സംഭവ സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. സംഭവം നടക്കുമ്പോൾ യുവതിയുടെ ഭർത്താവ് പ്രഭാത നടത്തത്തിന് പോയതായിരുന്നു. യുവതിക്ക് കുറച്ചുകാലമായി മാനസികാസ്വാസ്ഥ്യമുണ്ടെന്നും ചികിത്സയിലായിരുന്നുവെന്നും കുടുംബം പറഞ്ഞു. എന്തിനാണ് മകനെ കൊലപ്പെടുത്തിയതെന്ന് യുവതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Summary- woman allegedly strangled her son to death in Rajasthan's Udaipur on Sunday.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News