നിങ്ങൾക്ക് ഊഹിക്കാനാകില്ല, എയർപോർട്ടിൽ ഐപിഎസ്സുകാരന്റെ ബാഗ് തുറന്നപ്പോൾ കണ്ട കാഴ്ച

ജയ്പൂർ എയർപോർട്ടിൽ നടന്ന ഈ സംഭവം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്

Update: 2022-03-17 10:38 GMT
Advertising

ഒഡീഷ ട്രാൻസ്‌പോർട്ട് കമ്മീഷ്ണറും മുതിർന്ന ഐപിഎസ് ഓഫീസറുമായ അരുൺ ബോത്‌റയുടെ ബാഗ് എയർപോർട്ടിൽ വെച്ച് സുരക്ഷാപരിശോധനക്കായി തുറന്നപ്പോൾ കണ്ട കാഴ്ച നിങ്ങൾക്ക് ഊഹിക്കാനാകില്ല. ഒരു സ്യൂട്ട്‌കേസ് നിറയെ ഗ്രീൻപീസുമായാണ് ഈ ഉന്നത ഉദ്യോഗസ്ഥൻ എയർപോർട്ടിലെത്തിയത്. ജയ്പൂർ എയർപോർട്ടിൽ നടന്ന ഈ സംഭവം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.



അരുൺ ബോത്‌റ എയർപോർട്ടിൽ സുരക്ഷാ പരിശോധനക്ക് വിധേയനായപ്പോൾ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ബാഗിൽ അസാധാരണ വസ്തു കണ്ടെത്തുകയായിരുന്നു. തുടർന്ന് ബാഗ് തുറന്നു പരിശോധിച്ചപ്പോഴാണ് പച്ചക്കറി കണ്ടത്. ഇത് കിലോക്ക് 40 രൂപ കൊടുത്ത് വാങ്ങിയതാണെന്നായിരുന്നു ബാഗ് തുറന്നുകൊണ്ട് ഐപിഎസ്സുകാരന്റെ പ്രതികരണം.



'ജയ്പൂർ എയർപോർട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥർ എന്റെ ഹാൻഡ് ബാഗ് തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ' എന്ന ക്യാപ്ഷനോടെ പെട്ടി നിറയെ ഗ്രീൻപീസുള്ള കാഴ്ച അരുൺ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടര ലക്ഷം ഫോളോവേഴ്‌സ് ഇത് ഏറ്റുപിടിച്ച മട്ടാണ്. പലരും എയർപോർട്ടുകളിൽ നിന്നുള്ള സമാന ചിത്രങ്ങളും കമൻറുകളുമായി രംഗം സജീവമാക്കിയിരിക്കുകയാണ്.


You can not imagine the sight of the bag of Odisha Transport Commissioner and senior IPS officer Arun Botra being opened for security check at the airport.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News