'ഇന്നത്തെ രാജ്ഭവൻ സമരത്തിൽ പങ്കെടുത്തത് 20,000 പേർ മാത്രം'; പരിഹസിച്ച് ഗവർണർ

'ശേഷിക്കുന്നവരെല്ലാം തന്റെ നിലപാടിനൊപ്പമാണ്'

Update: 2022-11-15 16:33 GMT
Advertising

തിരുവനന്തപുരം: എൽഡിഎഫ് രാജ്ഭവൻ ധർണയെ പരിഹസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്നത്തെ രാജ്ഭവൻ സമരത്തിൽ പങ്കെടുത്തത് 20,000 പേർമാത്രം. കേരളത്തിൽ ശേഷിക്കുന്നവരെല്ലാം തന്റെ നിലപാടിനൊപ്പമാണെന്നും ഗവർണർ പറഞ്ഞു.

അതേസമയം സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഗവർണറെ ജനങ്ങളെ അണിനിരത്തി നേരിടുമെന്ന പ്രഖ്യാപനം യാഥാർത്ഥ്യമാക്കുന്നതായിരിന്നു എൽഡിഎഫിൻറെ രാജ്ഭവൻ ധർണ. മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിൽനിന്ന് ആരംഭിച്ച പ്രകടനത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒരു ലക്ഷത്തോളം പേർ പങ്കെടുത്തു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ധർണ ഉദ്ഘാടനം ചെയ്തു. ഗവർണർക്കെതിരെ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും രാജ്യത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ബിജെപി ഇതര സംസ്ഥാനങ്ങളും പങ്കാളികളാകണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

കേരളത്തിലെ ഗവര്‍ണര്‍ ഇവിടെ ചെയ്യുന്നത് തന്നെയാണ് തമിഴ്നാട്ടിലെ സര്‍ക്കാരിനോട് അവിടുത്തെ ഗവര്‍ണര്‍ ചെയ്യുന്നതെന്ന് ഡിഎംകെ രാജ്യസഭ നേതാവ് തിരുച്ചി ശിവ പറഞ്ഞു. നിയമസഭ പാസാക്കിയ 20 ബില്ലുകളിൽ ഗവർണർ ആർ എൻ രവി ഒപ്പിട്ടിട്ടില്ലെന്നും തിരുച്ചി ശിവ കുറ്റപ്പെടുത്തി. എൽഡിഎഫിലെ എല്ലാ ഘടകക്ഷി നേതാക്കളും പരിപാടിയുടെ ഭാഗമായി. ഗവർണർ രാജ് ഭവനിൽ ഇല്ലായിരുന്നെങ്കിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News