നാദാപുരമങ്കത്തിന് കോണ്‍ഗ്രസ് ഗോദയില്‍ അഡ്വ. കെ പ്രവീണ്‍കുമാര്‍
ലഭിച്ച സീറ്റില്‍ മത്സരിക്കുക എന്നതിനപ്പുറം നാദാപുരത്ത് ജയിക്കുക എന്നത് കഴിഞ്ഞ കാലങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളുടെ അജണ്ടയിലേ ഇല്ലായിരുന്നു
കോഴിക്കോട് ജില്ലയില്‍ പ്രവചനാതീതമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് നാദാപുരം. തങ്ങളുടെ കുത്തകയായ മണ്ഡലത്തില്‍ ശക്തനായ എതിരാളി വന്നതും നേരത്തെ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ കൊലപാതകാനന്തരം ഉണ്ടായ അനിഷ്ട സംഭവങ്ങളുമാണ് ഇടത് മുന്നണിയെ
നാദാപുരത്ത് ഇത്തവണ ഏറെ വലക്കുന്നത്.
പതിറ്റാണ്ടുകളായി ഇടത് മുന്നണിക്കൊപ്പമാണ് നാദാപുരം. യു ഡി എഫില്‍ കോണ്‍ഗ്രസിനാണ്. നാദാപുരത്ത് മത്സരാവകാശം. ലഭിച്ച സീറ്റില്‍ മത്സരിക്കുക എന്നതിനപ്പുറം നാദാപുരത്ത് ജയിക്കുക എന്നത് കഴിഞ്ഞ കാലങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളുടെ അജണ്ടയിലേ ഇല്ലായിരുന്നു. എന്നാല്‍ ഇത്തവണ ഒരു കൈ നോക്കാന്‍ തന്നെയാണ് നാദാപുരത്ത് കോണ്‍ഗ്രസുകാരുടെ തീരുമാനം. കെപിസിസി സെക്രട്ടറിയായ അഡ്വ കെ പ്രവീണ്‍കുമാറിനാണ് നാദാപുരമങ്കത്തിന് കോണ്‍ഗ്രസ് നിയോഗം.
നിയമ സഭ തിരഞ്ഞെടുപ്പില്‍ എഴായിരത്തിന് തോറ്റ നാദാപുരത്ത് ലോകസഭ തിരഞ്ഞെടുപ്പില്‍ ആയിരത്തി മുന്നൂറിന്റെ ഭൂരിപക്ഷം യു ഡി എഫിന്റെ മുല്ലപ്പള്ളി നേടിയപ്പോള്‍ ആ തിരഞ്ഞെടുപ്പങ്കത്തിന്റെ ചുക്കാന്‍ പ്രവീണ്‍കുമാറിനായിരുന്നു.ഈ സംഘാടക മികവ് തന്നെയാണ് നാദാപുരത്തെ യു ഡി എഫ് പ്രതീക്ഷക്ക് പിന്നില്‍.
സി പി ഐ നേതാവ് ഇ കെ വിജയനാണ് നാദാപുരത്ത് ഇടത് സ്ഥാനാര്‍ത്ഥി. മത്സരം കടുത്തതോടെ തിരഞ്ഞെടുപ്പിന്റെ എല്ലാ ചുമതലയും ഇത്തവണ സി പി എം ഏറ്റെടുത്തിരിക്കുകയാണ് നാദാപുരത്ത്.