പട്ടാമ്പിയില്‍ മുഹ്സിന്‍ പ്രചാരണം തുടങ്ങി
രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്ന വിവേചനങ്ങളും പട്ടാമ്പിയില്‍ തെരഞ്ഞെടുപ്പ് പ്രചരണമാക്കുമെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥിയും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ് മുഹ്സിന്‍
രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്ന വിവേചനങ്ങളും പട്ടാമ്പിയില്‍ തെരഞ്ഞെടുപ്പ് പ്രചരണമാക്കുമെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥിയും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ് മുഹ്സിന്‍. കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ള ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ പട്ടാമ്പിയില്‍ പ്രചരണത്തിനെത്തുമെന്നും മുഹ്സിന്‍ പറഞ്ഞു. പട്ടാമ്പിയില്‍ മുഹ്സിന്‍ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു.
സാധാരണക്കാര്‍ വിദ്യാഭ്യാസമേഖലയില്‍ വിവേചനം നേരിടുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. ഈ സ്ഥിതി പട്ടാമ്പിയിലുമുണ്ട്. പട്ടാമ്പിയിലേത് വ്യക്തികളെ കേന്ദ്രീകരിച്ചുള്ള മല്‍സരമാവില്ലെന്നും മുഹ്സിന്‍ പറഞ്ഞു. രണ്ട് കാഴ്ചപ്പാടുകള്‍ തമ്മിലുള്ള മത്സരമായിരിക്കും ഇതെന്നും മുഹ്സിന്‍ പറഞ്ഞു.
കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രചരണത്തിന് എന്നു വരും എന്നതിനെക്കുറിച്ച് എഐഎസ്എഫ് നേതൃത്വം തീരുമാനമെടുക്കും. പട്ടാമ്പിയിലെ സ്ഥാനാര്‍ത്ഥിത്വത്തെപ്പറ്റി പ്രതീക്ഷിച്ചിരുന്നില്ലെന്നും വലിയ ഉത്തരവാദിത്വമാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നതെന്നും മുഹ്സിന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക കിസാന്‍സഭ ജില്ലാ നേതൃത്വം പാലക്കാട് സിപിഐ ജില്ലാ കമ്മറ്റി ഓഫീസില്‍ മുഹമ്മദ് മുഹ്സിന് കൈമാറി. സിപിഐ ജില്ലാ നേതാക്കളുമായും മുഹ്സിന്‍ ചര്‍ച്ച നടത്തി.