ട്രെയിന്‍ ഗതാഗതം താറുമാറായതോടെ യാത്രക്കാര്‍ വലഞ്ഞു
സ്റ്റേഷനുകളില്‍ കുടുങ്ങിയവര്‍ക്കായി 72 സ്പെഷ്യല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ ഓടിയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം - മംഗലാപുരം എക്സ്പ്രസ് പാളം തെറ്റിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം താറുമാറായത് യാത്രക്കാരെ വലച്ചു. സ്റ്റേഷനുകളില്‍ കുടുങ്ങിയവര്‍ക്കായി 72 സ്പെഷ്യല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ ഓടിയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. റെയില്‍ഗതാഗതം വൈകുന്നേരത്തോടെ പൂര്‍ണ്ണതോതില്‍ പുനസ്ഥാപിക്കാന്‍ കഴിയുമെന്ന് സതേണ്‍ റെയില്‍വേ അറിയിച്ചു.
അപകട വിവരവും ട്രെയിന്‍ റദ്ദാക്കിയ കാര്യവും അറിയാതെ റെയില്‍വേ സ്റ്റേഷനുകളില്‍ പുലര്‍ച്ചെ മുതല്‍ എത്തിയ യാത്രക്കാരാണ് ബുദ്ധിമുട്ടിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദ്ദേശമനുസരിച്ച് ഗതാഗത വകുപ്പ് ബദല്‍ യാത്രാസൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി. യാത്രക്കാര്‍ കൂട്ടത്തോടെ ബസ് സ്റ്റാന്‍ഡുകളില്‍ എത്തിയതോടെ പലര്‍ക്കും തിരക്ക് കാരണം ബസ്സില്‍ കയറാനായില്ല. ഇതര സംസ്ഥാനത്ത് നിന്നുള്ളവര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ കുടുങ്ങി.